ലണ്ടൻ: വിംബിൾഡൺ ടെന്നീസ് ചാമ്പ്യൻഷിപ്പ് വേദിയിൽ കസേര പങ്കിട്ട് ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ക്യാപ്‌ടൺ ശുഭ്‌മാൻ ഗില്ലും ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും. സെന്റർ കോർട്ടിലെ റോയൽ ബോക്‌സിൽ സച്ചിൻ, ഭാര്യ അഞ്ജലി എന്നിവർക്കൊപ്പം ഗിൽ മത്സരം കാണുന്നതിന്റെ ചിത്രം വൈറലാവുകയാണ്. റോയൽ ബോക്‌സിലിരുന്ന് വിംബിൾഡൺ മത്സരം കാണാൻ ക്ഷണം ലഭിക്കുന്ന നാലാമത്തെ ഇന്ത്യൻ നായകനാണ് ഗിൽ. സച്ചിൻ, വിരാട് കൊഹ്ലി, രോഹിത് ശർമ്മ എന്നിവർക്കാണ് നേരത്തെ ക്ഷണം ലഭിച്ചിട്ടുള്ളത്.
നേരത്തെ സിൽവർസ്റ്റോൺ സർക്യൂട്ടിൽ നടന്ന ബ്രിട്ടീഷ് ഗ്രാൻ പ്രീ മത്സരത്തിലും വിശിഷ്ടാതിഥിയായി ഗിൽ എത്തിയിരുന്നു. ഫോർമുല വൺ റേസ് മത്സരം കാണുകയും ചെയ്തു. ഗില്ലിന്റെ ആദ്യ ഫോർമുല വൺ റേസ് അനുഭവമായിരുന്നു അത്.
അതേസമയം, ഗില്ലും സച്ചിന്റെ മകൾ സാറയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലെ അഭ്യൂങ്ങൾ ശക്തമാണ്. ഇരുവരെയും പല വേദികളിൽ ഒരേസമയം കണ്ടതാണ് അഭ്യൂഹങ്ങൾക്ക് കാരണമായത്. എന്നാൽ ഇക്കാര്യത്തിൽ ഇരുവരും ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.
Shubman Gill with Sachin Tendulkar and Anjali Tendulkar at Wimbledon ❤️ pic.twitter.com/mLkqV9Tjfg
— Shubman Gill Fc (@ShubmanGill7fc) July 10, 2026
Indian Test and ODI captain Shubman Gill joined cricket legend Sachin Tendulkar and Anjali Tendulkar in Wimbledon's Royal Box to watch a Centre Court match. Gill became the fourth Indian cricket captain to receive this prestigious invitation, following Sachin Tendulkar, Virat Kohli, and Rohit Sharma.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |