SignIn
Kerala Kaumudi Online
Sunday, 11 October 2026 8.53 PM IST

അർജന്റീന കുപ്പായം അഴിച്ചാലും മാജിക് തുടരും; ഇന്റർ  മയാമിക്കായി ഇരട്ട ഗോൾ നേടി മെസി

messi
ലയണൽ മെസി

മയാമി: അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ചതിന് പിന്നാലെ ഇന്റർ മയാമിക്കായി തകർപ്പൻ പ്രകടനം കാഴ്ചവച്ച് ലയണൽ മെസി. 90 മിനിറ്റും കളത്തിലിറങ്ങിയ മെസി ഇന്റർ മയാമിക്കായി ഇരട്ട ഗോളുകളാണ് നേടിയത്. ലൂയി സുവാരസും ഇരട്ട ഗോൾ നേടിയതോടെ എതിരില്ലാത്ത നാലു ഗോളുകൾക്ക് മയാമി ഡി സി യുണൈറ്റഡിനെ തകർത്തു. അഞ്ചുമത്സരങ്ങൾക്ക് ശേഷമാണ് ഇന്റർ മയാമി വിജയവഴിയിൽ തിരിച്ചെത്തുന്നത്.

ആദ്യ പകുതിയിൽ ഇന്റർ മയാമി 2-0ന് മുന്നിലെത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ 47-ാം മിനിറ്റിൽ മെസി മത്സരത്തിലെ തന്റെ ആദ്യ ഗോൾ നേടി. സിക്സ് യാർഡ് ബോക്സിന് സമീപത്ത് നിന്ന് സുവാരസ് നൽകിയ പാസ് സ്വീകരിച്ച് മെസി പന്ത് വലത് പോസ്റ്റിലേക്ക് തട്ടിയിടുകയായിരുന്നു. തുടർന്ന് 60-ാം മിനിറ്റിൽ മെസി തന്റെ രണ്ടാം ഗോളും കണ്ടെത്തി.


സെപ്തംബർ 16ന് ചുമതലയേറ്റ പുതിയ കോച്ച് ക്രിസ്റ്റ്യൻ 'കിലി' ഗോൺസാലസിന് കീഴിൽ ഇന്റർ മയാമിയുടെ ആദ്യ ലീഗ് വിജയമാണിത്. ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമായ മെസി ഈ സീസണിലെ തന്റെ ഗോൾ നേട്ടം 23ആയി ഉയർത്തി.

English Summary

Lionel Messi scored twice for Inter Miami after stepping away from international football. Luis Suarez also netted a brace as Inter Miami secured a commanding 4-0 victory over DC United, ending a five-match winless run. The result marked the team's first league win under new coach Cristian “Kily” González. Messi also increased his goal tally for the season to 23.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIONEL MESSI, INTER MIAMI, MESSI BRACE, LUIS SUAREZ, ARGENTINA FOOTBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360