SignIn
Kerala Kaumudi Online
Sunday, 11 October 2026 9.46 PM IST

ലോകകപ്പ് ഹീറോ വൊസീഞ്ഞ ഇന്ത്യയിലേക്ക്: ഇന്ത്യൻ  സൂപ്പർ  ലീഗിൽ കളിക്കാൻ  താൽപ്പര്യമറിയിച്ചു?

vozinha
വൊസീഞ്ഞ ഒപ്പിട്ടുനൽകിയ ജേഴ്‌സിയുമായി ശതദ്രു ദത്തയും വൊസീഞ്ഞയും ചിലി താരം അർടുറോ വിദാലും

കൊൽക്കത്ത: ഇക്കഴിഞ്ഞ ഫിഫ ലോകകപ്പിൽ മിന്നും പ്രകടനത്തോടെ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ മനംകവർന്ന താരമാണ് കേപ് വെർദെ ഗോൾ കീപ്പർ വൊസീഞ്ഞ. വൊസീഞ്ഞയുടെ സേവുകളും ടീമംഗങ്ങൾക്ക് നൽകിയ ആത്മവിശ്വാസവുമാണ് കേപ് വെർദെയെ പ്രീകോർട്ടർ വരെയെത്തിച്ചത്.

ഇപ്പോഴിതാ താരം ആദ്യമായി ഇന്ത്യയിലെത്തുന്നുവെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. സ്പോർട്സ് പ്രൊമോട്ടറായ ശതദ്രു ദത്തയാണ് താരത്തെ ഇന്ത്യയിലെത്തിക്കാൻ ഒരുങ്ങുന്നത്.നിലവിൽ ചിലിയിലെ കോളോ കോളോ ക്ലബ്ബിലാണ് നാൽപ്പതുകാരനായ വൊസീഞ്ഞ. അവിടെയെത്തിയ അദ്ദേഹവുമായികൂടികാഴ്ച നടത്തിയതിന് പിന്നാലെയാണ് ശതദ്രു ഇന്ത്യാസന്ദർശനം സ്ഥിരീകരിച്ചത്. ഡിസംബറിൽ താരം ഇന്ത്യയിലെത്തുമെന്നാണ് സൂചന. അവസരം ലഭിച്ചാൽ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കളിക്കാൻ താൽപ്പര്യമുണ്ടെന്ന് വൊസീഞ്ഞ പറഞ്ഞതായും ശതദ്രു വ്യക്തമാക്കി.

അന്താരാഷ്ട്ര ഫുട്ബോൾ താരങ്ങളെയും മറ്റ് കായിക പ്രമുഖരെയും ഇന്ത്യയിലെത്തിച്ചതിലൂടെ ശ്രദ്ധേയനായ രാജ്യത്തെ സ്പോർട്സ് പ്രെമോട്ടറാണ് ശതദ്രു ദത്ത. പെലെ (2015), ഡീഗോ മറഡോണ (2017), എമിലിയാനോ മാർട്ടിനസ്, റൊണാൾഡീഞ്ഞോ (2023) തുടങ്ങിയ ലോകപ്രശസ്തരായ ഫുട്ബോൾ ഇതിഹാസങ്ങളെ ഇന്ത്യയിലെത്തിക്കാൻ മുൻകൈ എടുത്തത് ഇദ്ദേഹമാണ്.

2025 ഡിസംബറിൽ ഫുട്ബോൾ ഇതിഹാസമായ ലയണൽ മെസിയെ കൊൽക്കത്തയിൽ എത്തിച്ച ഗോട്ട് ഇന്ത്യ ടൂറിന്റെ മുഖ്യ സംഘാടകൻ ശതദ്രുവായിരുന്നു. എന്നാൽ ജനതിരക്കിനെ തുടർന്ന് ആരാധകർ സ്റ്റേഡിയം തല്ലിപ്പൊളിക്കുകയും പിന്നാലെയുണ്ടായ വിവാദത്തിനൊടുവിൽ കൊൽക്കത്ത പൊലീസ് അദ്ദേഹത്തെ അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു.

English Summary

Cape Verde goalkeeper Vozinha, a standout at the recent FIFA World Cup, will visit India for the first time in December, facilitated by sports promoter Shatadru Dutta. The 40-year-old reportedly expressed interest in potentially playing in the Indian Super League during his visit.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VOZINHA INDIA VISIT, VOZINHA, INDIAN SUPER LEAGUE, SATADRU DUTTA, FOOTBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360