
പാരീസ് : ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ വനിതാ വിഭാഗം സിംഗിൾസ് ഫൈനൽ ഇന്ന് നടക്കും. റഷ്യക്കാരിയായ മിറ ആൻഡ്രീവയും പോളണ്ടുകാരി മായ ഫലീൻസ്കയും തമ്മിലാണ് കലാശക്കളി. ഇരുവരുടെയും ആദ്യ ഗ്രാൻസ്ളാം ഫൈനലാണിത്.
സെമിയിൽ റഷ്യക്കാരി ഡയാന ഷ്നൈഡറെ 7-6(7/4), 6-4ന് തോൽപ്പിച്ചാണ് 24കാരിയായ മായ ഫൈനലിന് ടിക്കറ്റെടുത്തത്. ഓപ്പൺ കാലഘട്ടത്തിൽ ക്വാളിഫയിംഗ് റൗണ്ടിൽ കളിച്ചുതുടങ്ങി ഒരു ഗ്രാൻസ്ളാം ടൂർണമെന്റിന്റെ ഫൈനലിലെത്തുന്ന രണ്ടാമത്തെ മാത്രം താരമാണ് പോളണ്ടിലെ ഒരു മൈൻ ഖനിയിലെ തൊഴിലാളിയുടെ മകളായ മായ. 2021ൽ യു.എസ് ഓപ്പൺ നേടിയ എമ്മ റാഡുകാനുവാണ് ഇത്തരത്തിൽ ഫൈനലിലെത്തിയ ആദ്യതാരം. 2022ൽ വിംബിൾഡണിന്റെ രണ്ടാം റൗണ്ടിലെത്തിയതാണ് ഇതിനുമുമ്പുള്ള മായയുടെ മികച്ച പ്രകടനം.
സെമിഫൈനലിൽ മാർത്ത കോസ്റ്റ്യുക്കിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് 19കാരിയും എട്ടാം സീഡുമായ മിറ ഫൈനലിലെത്തിയത്.ഒരു മണിക്കൂർ 16 മിനിട്ട് നീണ്ട സെമിയിൽ 6-1,6-3 എന്ന സ്കോറിനാണ് 19കാരിയായ മിറ വിജയം കണ്ടത്. 2022ൽ കോക്കോ ഗൗഫിന് ശേഷം ഫ്രഞ്ച് ഓപ്പണിന്റെ സെമിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് മിറ.2014ൽ മരിയ ഷറപ്പോവയ്ക്ക് ശേഷം ഫ്രഞ്ച് ഓപ്പൺ നേടുന്ന ആദ്യ റഷ്യക്കാരിയാകാനാണ് മിറ ഇന്നിറങ്ങുന്നത്.
8 ഡബ്ളിയു.ടി.എ റാങ്കിംഗിൽ മിറയുടെ സ്ഥാനം
114 റാങ്കുകാരിയാണ് മായ ഫലീൻസ്ക
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |