
ലണ്ടൻ : രണ്ട് തവണ ബാലൻ ഡി ഓർ പുരസ്കാരം നേടിയിട്ടുള്ള ഇംഗ്ളീഷ് ഫുട്ബാൾ താരം കെവിൻ കീഗൻ അന്തരിച്ചു. 75 വയസായിരുന്നു.ഇംഗ്ളീഷ് ക്ളബ് ന്യൂകാസലിന്റെ കളിക്കാരനും പരിശീലകനുമായിരുന്ന കെവിൻ ലിവർപൂൾ നായകനായി യൂറോപ്യൻ കപ്പ് ഉയർത്തിയ താരമാണ്.1970കളിൽ തന്റെ വിശ്രുതമായ ചുരുണ്ട മുടിയുമായി യൂറോപ്പിലെ ഫുട്ബാൾ മൈതാനങ്ങൾ ആഘോഷമാക്കിയ കളിക്കാരനാണ് കെവിൻ കീഗൻ.ഇംഗ്ളണ്ടിൽ നിന്ന് ജർമ്മൻ ക്ളബ് ഹാംബർഗിലേക്ക് ചേക്കേറിയ കെവിൻ 1978,79 വർഷങ്ങളിലാണ് ബാലൺ ഡി ഓർ നേടിയത്.ഹാംബർഗിനെ ബുണ്ടസ് ലിഗ ചാമ്പ്യനാ ക്കുകയും യൂറോപ്യൻ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തിക്കുകയും ചെയ്തു.1972 മുതൽ 82വരെ ഇംഗ്ളണ്ട് ദേശീയ ടീമിനായി കളിച്ച ഇദ്ദേഹം 63 മത്സരങ്ങളിൽ നിന്ന് 23 ഗോളുകൾ നേടി. ഇംഗ്ളീഷ് ടീമിന്റെ നായകനും പിന്നീട് പരിശീലകനുമായിരുന്നു. മാഞ്ചസ്റ്റർ സിറ്റിയേയും പരിശീലിപ്പിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |