SignIn
Kerala Kaumudi Online
Saturday, 06 June 2026 5.13 AM IST

സംസ്ഥാന സീനിയർ അത്‌ലറ്റിക് മീറ്റ്: ആദ്യ ദിനത്തിൽ എറണാകുളത്തിന്റെ കുതിപ്പ്

100

കൊല്ലം: കേരള അത്‌ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സീനിയർ അത്‌ലറ്റിക് മീറ്റിന്റെ ആദ്യ ദിനത്തിൽ 21 ഇനങ്ങൾ പൂർത്തിയായപ്പോൾ 108.5 പോയിന്റുമായി എറണാകുളം ജില്ലയുടെ കുതിപ്പ്.

കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കുന്ന മീറ്റിൽ 89 പോയിന്റുമായി പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. 59.5 പോയിന്റുമായി കോട്ടയം തൊട്ടുപിന്നിലുണ്ട്. മേയർ എ.കെ.ഹഫീസ് രാവിലെ മീറ്റ് ഫ്ലാഗ് ഓഫ് ചെയ്തു. ദേശീയ സീനിയർ ചാമ്പ്യൻഷിപ്പിലേക്കുള്ള സെലക്ഷൻ കൂടിയായതിനാൽ സംസ്ഥാനത്തെ നിരവധി ദേശീയ താരങ്ങളും മീറ്റിൽ പങ്കെടുക്കുന്നുണ്ട്. ഇന്ന് സമാപിക്കും.

എട്ട് റെക്കാർഡുകൾ

മീറ്റിന്റെ ആദ്യ ദിനത്തിൽ എട്ട് പുതിയ റെക്കാർഡുകൾ പിറന്നു. നാവികസേനയുടെ മലയാളി താരമായ ആൻസി സോജൻ ജന്മനാടായ തൃശൂരിന് വേണ്ടി ലോംഗ് ജംപിൽ 6.38 മീറ്റർ ചാടി പുതിയ റെക്കാർഡ് കുറിച്ചു. പുരുഷന്മാരുടെ 1500 മീറ്ററിൽ പാലക്കാടിന്റെ നബീൽ സാഹി 3.47 മിനിറ്റിൽ ഓടിയെത്തി 2024ലെ റെക്കാർഡ് തിരുത്തിക്കുറിച്ചു.

മറ്റ് റെക്കാർഡ് നേട്ടങ്ങൾ
പി.കെ.ജിഷ്ണു പ്രസാദ് (പാലക്കാട്): 100 മീറ്റർ ഓട്ടം (10.42 സെക്കൻഡ്)
സി.അഞ്ജലി (പാലക്കാട്): 100 മീറ്റർ ഹർഡിൽസ് (13.59 സെക്കൻഡ്)
റിൻസ് ജോസഫ് (കോട്ടയം): 400 മീറ്റർ (47.54 സെക്കൻഡ്)
ബിബിൻ ആന്റണി (ഇടുക്കി): ജാവലിൻ ത്രോ (74.12 മീറ്റർ)
ഡോണ മരിയ റോയ് (കോഴിക്കോട്): ഷോട്ട്പുട്ട് (13.36 മീറ്റർ)
പാലക്കാട് ടീം: മിക്സഡ് റിലേ (42.06 സെക്കൻഡ്)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, ATHLETIS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360