SignIn
Kerala Kaumudi Online
Saturday, 05 September 2026 12.50 PM IST

ലൂസേഴ്സ് ഫൈനൽ നാളെ രാത്രി

world-cup

മയാമി : സെമിഫൈനലിൽ കാലിടറി വീണ ഫ്രാൻസും ഇംഗ്ളണ്ടും തമ്മിൽ മൂന്നാം സ്ഥാനക്കാർക്ക് വേണ്ടിയുള്ള ലൂസേഴ്സ് ഫൈനൽ നാളെ രാത്രി ( ഇന്ത്യൻ സമയം പുലർച്ചെ 2.30ന്) നടക്കും. മയാമിയിലാണ് മത്സരം. ടൂർണമെന്റിൽ മികച്ച ഫോമിലായിരുന്ന ഫ്രാൻസിനെ സെമിയിൽ സ്പെയ്ൻ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് തോൽപ്പിച്ചത്. കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായിരുന്നു ഫ്രാൻസ്. 1966 ന് ശേഷം ആദ്യ കിരീ‌ടം ലക്ഷ്യമിട്ടെത്തിയ ഇംഗ്ളണ്ടിന് അർജന്റീനയ്ക്ക് എതിരെയാണ്അടിതെറ്റിയത്. ഫ്രാൻസിന്റെ നാലാം ലൂസേഴ്സ് ഫൈനൽ. 1958,1982,1986 ലോകകപ്പുകളിലാണ് ഇതിന് മുമ്പ് ലൂസേഴ്സ് ഫൈനലിൽ കളിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLDCUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360