SignIn
Kerala Kaumudi Online
Saturday, 24 October 2026 4.35 PM IST

വൈഭവ് സൂര്യവംശി ടീമിൽ; ന്യൂസിലാൻഡിനെതിരെ ടോസ് ഇന്ത്യയ്ക്ക്,​ ബൗളിംഗ് തിരഞ്ഞെടുത്ത് ശ്രേയസ് അയ്യർ

vaibhav-sooryavanshi
വൈഭവ് സൂര്യവംശി,​ അഭിഷേക് ശർമ

ക്രൈസ്റ്റ്ചർച്ച്: ഇന്ത്യ–ന്യൂസിലൻഡ് രണ്ടാം ട്വന്റി20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിര‌ഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ പരിക്കിനെത്തുടർന്ന് ഇഷാൻ കിഷന് വിശ്രമം അനുവദിച്ചതിനെത്തുടർന്ന് വൈഭവ് സൂര്യവംശിക്ക് അവസരം നൽകി. മൂന്നാമനായാണ് വൈഭവ് ഇന്നിറങ്ങുന്നത്. ഓപ്പണർമാരായി സഞ്ജു സാംസണും അഭിഷേക് ശർമയും തുടരും.

അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിൽ ഇന്ത്യ നിലവിൽ 1–0ന് മുന്നിലാണ്. ആദ്യ മത്സരത്തിൽ 226 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ നാല് വിക്കറ്റിന് ജയിച്ചിരുന്നു. പരമ്പരയിൽ ലീഡ് ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നത്. പേസർ മയങ്ക് യാദവിന് പകരക്കാരനായി പ്രിൻസ് യാദവിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്ളെയിംഗ് ഇലവൻ

സഞ്ജു സാംസൺ,​ അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, തിലക് വർമ, ശ്രേയസ് അയ്യർ (C), അക്സർ പട്ടേൽ, നമൻ ധീർ, നിതീഷ് കുമാർ റെഡ്ഡി, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്

English Summary

India won the toss and elected to bowl first against New Zealand in the second T20I in Christchurch. Vaibhav Sooryavanshi replaces Ishan Kishan, who has been rested following an injury sustained in the previous match. Sooryavanshi will bat at number three, with Sanju Samson and Abhishek Sharma opening. Prince Yadav replaces pacer Mayank Yadav. India leads the five-match series 1–0 after winning the opener.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VAIBHAV SOORYAVANSHI, INDIA VS NEW ZEALAND T20, SHREYAS IYER, INDIA T20 TEAM, NEW ZEALAND CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360