SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.09 PM IST

ദെഷാംപ്സ് പടിയിറങ്ങുന്നു

s

മയാമി : ലോകകപ്പിന്റെ ലൂസേഴ്സ് ഫൈനലിലും വിജയിക്കാൻ കഴിയാതെവന്നതിന്റെ സങ്കടത്തിൽ ദിദിയർ ദേഷാംപ്സ് ഫ്രഞ്ച് ഫുട്ബാൾ ടീമിന്റെ മുഖ്യപരിശീലകസ്ഥാനമൊഴിഞ്ഞു. 14 വർഷത്തിനിടെ മൂന്ന് ലോകകപ്പുകളിൽ ഫ്രാൻസിനെ പരിശീലിപ്പിച്ച ദെഷാംപ്സ് ക്യാപ്ടനായും കോച്ചായും കപ്പുയർത്തുന്ന ആദ്യ ഫ്രഞ്ചുകാരനുമാണ്. 1998ൽ ഫ്രാൻസിനെ ലോകകിരീ‌ടത്തിലേക്ക് നയിച്ച ക്യാപ്ടനായ ദെഷാംപ്സ് 2018ലാണ് കോച്ചായി കിരീ‌ടം സ്വന്തമാക്കിയത്. 2022 ലോകകപ്പിൽ റണ്ണേഴ്സ് അപ്പാക്കി. ഇത്തവണ നാലാം സ്ഥാനത്തുവരെയെത്തിച്ചു.

187 മത്സരങ്ങളിൽ ടീമിനെ പരിശീലിപ്പിച്ച ദെഷാംപ്സ് 122 വിജയങ്ങൾ നേടിക്കൊടുത്തു. 32 സമനിലകൾ. 33 മത്സരങ്ങളിൽ മാത്രമേ തോറ്റിട്ടുള്ളൂ. ദെഷാംപ്സിന് പകരം മുൻ നായകൻ സിനദിൻ സിദാൻ എത്തുമെന്നാണ് റിപ്പോർട്ടുകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360