SignIn
Kerala Kaumudi Online
Tuesday, 21 July 2026 11.48 PM IST

രവി ശാസ്‌ത്രിയും ദ്രാവിഡുമല്ല ഐപിഎൽ ടീം കോച്ചിനെ പരിശീകനാക്കാൻ ശ്രമമാരംഭിച്ച് ഇംഗ്ളണ്ട് ക്രിക്കറ്റ് ടീം

england-coach
ബ്രണ്ടൻ മക്കല്ലം,​ ഇംഗ്‌ളണ്ട് ടെസ്റ്റ് ടീമംഗങ്ങൾ

ലണ്ടൻ: ടെസ്റ്റിൽ നിറംമങ്ങിയ ഇംഗ്ളണ്ട് ക്രിക്കറ്റ് ടീമിൽ നിന്നും പരിശീലകൻ ബ്രണ്ടൻ മക്കല്ലത്തെ മാറ്റിയിരുന്നു. ഇംഗ്‌ളീഷ് നായകൻ ബെൻ സ്റ്റോക്‌സ് വിരമിക്കുകയും ചെയ്‌തിരുന്നു. വൈറ്റ്‌ബോൾ ഫോർമാറ്റിൽ മാത്രമാണ് ഇപ്പോൾ മക്കല്ലം ടീമിനൊപ്പമുള്ളത്. ടെസ്റ്റിൽ മികച്ച ഒരു പരിശീലകനെ ഇംഗ്‌ളണ്ട് തേടുകയാണ്. ഇന്ത്യൻ മുൻതാരങ്ങളായ രവി ശാസ്‌ത്രി, അശ്വിൻ, രാഹുൽ ദ്രാവിഡ് തുടങ്ങി പലരുടെ പേരുകളും ഈ സ്ഥാനത്തേക്ക്‌ പറഞ്ഞുകേട്ടിരുന്നു. മുൻ സിംബാബ്‌വെ താരവും റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു, ലണ്ടൻ സ്‌പിരിറ്റ് എന്നിവയുടെ പരിശീലകനായ ആൻഡി ഫ്‌ളവറിന്റെ പേരും മുൻനിരയിലുണ്ടായിരുന്നു. എന്നാൽ താൻ പരിശീലക സ്ഥാനത്തേക്കില്ലെന്ന് ആൻഡി ഫ്ളവർ വ്യക്തമാക്കി.

ഇതിനുപിന്നാലെ ഇംഗ്‌ളണ്ട് പരിഗണിക്കുന്ന പരിശീലക പട്ടികയിൽ ആദ്യമുള്ളത് മുൻ ഓസ്‌ട്രേലിയൻ താരവും പരിശീലകനും നിലവിൽ ഐപിഎല്ലിൽ ലക്‌നൗ സൂപ്പർ ജയന്റ്സ്, ഹണ്ട്രഡിലെ മാഞ്ചസ്‌റ്റർ സൂപ്പർ ജയന്റ്സ് എന്നിവയുടെ പരിശീലകനുമായ ജസ്റ്റിൻ ലാംഗറാണ്. ഇതിനൊപ്പം മുൻ ന്യൂസിലാന്റ് ക്യാപ്റ്റൻ സ്റ്റീഫൻ ഫ്‌ളമിംഗ്, കുമാർ സംഗക്കാര, മൈക്ക് ഹെസൻ, ടോം മൂടി, ജോനാഥൻ ട്രോട്ട്, ഡാരൻ ലേമാൻ എന്നിവരുടെ പേരുമുണ്ട്.ഇതിൽ ഡാരൻ ലേമാൻ പരസ്യമായി ജസ്റ്റിൻ ലാംഗറെ പിന്തുണച്ചുകഴിഞ്ഞു.

langer
ജസ്റ്റിൻ ലാംഗർ

ആൻഡി ഫ്‌ളവറിനോട് ഐപിഎൽ പരിശീലനസ്ഥാനം തുടരാമെന്ന് ഇംഗ്ളണ്ട് ക്രിക്കറ്റ് ബോർഡ് വാഗ്‌ദാനം ചെയ്‌തിരുന്നു. ഇതേ വാഗ്‌ദാനം ലാംഗർക്കും നൽകുമോ എന്നത് അറിയേണ്ടതുണ്ട്. ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗിൽ പെർത്ത് സ്‌കോച്ചേഴ്‌സിന്റെ പരിശീലകനായും മികച്ച പ്രകടനമാണ് ലാംഗറിന്റേത്. ഓസ്‌ട്രേലിയൻ ക്രിക്കറ്റിനെ കുപ്രസിദ്ധമാക്കിയ പന്തിൽ കൃത്രിമംകാട്ടിയ വിവാദത്തിന് ശേഷം 2018ലാണ് ലാംഗർ അവരുടെ പരിശീലകനായത്. ഇന്ത്യ 2-1ന് ടെസ്റ്റ് പരമ്പര നേടുമ്പോൾ ഓസ്‌ട്രേലിയൻ പരിശീലകൻ ലാംഗറായിരുന്നു. എന്നാൽ പിന്നീട് 2019ൽ ലോകകപ്പ് സെമിഫൈനലിൽ ടീമിനെ എത്തിക്കാനും ആഷസ് പരമ്പര ജയിക്കാനും സാധിച്ചു. ടെസ്റ്റിൽ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തേക്ക് തിരികെവന്നതും 2021 ട്വന്റി20 ലോകകപ്പ് നേടിയതും അദ്ദേഹത്തിന്റെ കാലത്താണ്.

English Summary

Brendon McCullum has been removed as England's Test coach. Former Zimbabwe cricketer and current head coach of Royal Challengers Bengaluru and London Spirit, Andy Flower, was among the leading candidates. However, Flower has made it clear that he is not interested in taking up the coaching role.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ENGLAND AND WALES CRICKET, IPL COACH, AUSTRALIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360