SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.21 AM IST

' മോദി എങ്ങും പോകില്ല' ; ഇന്ത്യ സഖ്യത്തിന്റെ റാലിക്ക് മുന്നോടിയായി കോൺഗ്രസിനെ ലക്ഷ്യമിട്ട് ബിജെപി

READ ENGLISH VERSION
modi-
പ്രധാനമന്ത്രി നരേന്ദ്ര മോദി Image Credit : X.cpm

ന്യൂഡൽഹി : എസ്.ഐ.ആർ ക്രമക്കേടുകൾക്കെതിരെയും ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും നവംബർ ഒന്നിന് ഡൽഹിയിൽ ഇന്ത്യ സഖ്യം പ്രഖ്യാപിച്ചിരിക്കുന്ന റാലിയിൽ രാഷ്ട്രീയ പോര് മുറുകുന്നതിനിടെ കോൺഗ്രസിനെ ലക്ഷ്യമിട്ട് ബി.ജെ.പി. 'എല്ലാ ഇന്ത്യവിരുദ്ധ ശക്തികളും അറിയാൻ,​ മോദി എങ്ങും പോകുന്നില്ല" എന്ന് ബി.ജെ.പി എക്സ് അക്കൗണ്ടിൽ പങ്കുവച്ച പോസ്റ്റിൽ വ്യക്തമാക്കി. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മോദിക്കെതിരെ നടത്തിയ വിവാദ പരാമർശത്തിന് മറുപടിയായാണ് ബി.ജെ.പിയുടെ നീക്കമെന്നാണ് വിലയിരുത്തൽ.

അതേസമയം രാാംലീല മൈതാനിയിലെ റാലി ദീപാവലിക്ക് ശേഷം നടത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന് മേൽ ഡൽഹിയിലെ വ്യാപാരികൾ സമ്മർദ്ദം ശക്തമാക്കി. റാലിയുടെ ഭാഗമായി കടകൾ അട്ച്ചിടേണ്ടി വരുന്നത് കച്ചവടത്തെ ബാധിക്കുമെന്ന് വ്യാപാരികൾ ആശങ്ക അറിയിച്ചിട്ടുണ്ട്. റാലി മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ പാർട്ടികളുടെയും നേതാക്കൾക്കും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കത്തയക്കുമെന്ന് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ബ്രിജേഷ് ഗോയൽ പറഞ്ഞു.



Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NARENDRA MODI, CONGRESS RALLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360