SignIn
Kerala Kaumudi Online
Sunday, 11 October 2026 3.19 AM IST

ഡൽഹിയിലെ പ്രതിഷേധം : കൂട്ട കസ്റ്റഡിയിൽ ആശങ്കയറിയിച്ച് യുഎൻ ഹ്യൂമൻ റൈറ്റ്സ്,​ മോചിപ്പിക്കണമെന്ന് ആവശ്യം

READ ENGLISH VERSION
delhi-pritest-
ഡൽഹയിൽ നടന്ന പ്രതിഷേധ സമരത്തിൽ നിന്ന്

ന്യൂഡൽഹി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നടക്കു്ന്ന പ്രതിഷേധങ്ങൾക്കെതിരെയുള്ള പൊലീസ് നടപടിയിൽ ആശങ്കയറിയിച്ച് യു.എൻ ഹ്യൂമൻ റൈറ്റ്സ്. നേതാക്കളെയും പ്രവർത്തകരെയും അഭിഭാഷകരെയും വിദ്യാർത്ഥികളെയും മാദ്ധ്യമ പ്രവർത്തകരെയും കൂട്ടത്തോടെ കസ്റ്റഡ‌ിയിൽ എടുത്തതിലാണ് സംഘടന ആശങ്കയറിയിച്ചത്. കസ്റ്റഡിയിലുള്ള എല്ലാവരെയും ഉടൻ മോചിപ്പിക്കണമെന്ന് യു.എൻ ഹ്യൂമൻ റൈറ്റ്സ് ആവശ്യപ്പെട്ടു.


സമാധാനപരമായി ഒത്തുചേരാനും പ്രതിഷേധിക്കാനുമുള്ള അവകാശം ഇന്ത്യൻ അധികൃതർ ഉറപ്പാക്കണമെന്ന് സംഘടന വ്യക്തമാക്കി. ചർച്ചകൾ നടക്കുകയാണ് വേണ്ടതെന്നും ഏകപക്ഷീയമായി കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തിനും അന്താരാഷ്ട്ര മനുഷ്യാവകാശ ബാദ്ധ്യതകൾക്കും അനുസൃതമായിരിക്കണം സേനകളുടെ നടപടികളെന്നും യു.എൻ ഹ്യൂമൻ റൈറ്റ്സ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി,​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DELHI PROTEST, UN HUMAN RIUN HUMAN RIGHTS, MASS DETENTION DELHI, DELHI PROTEST ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360