SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.09 PM IST

പകൽ സമയങ്ങളിൽ ഭക്ഷണവിതരണം, രാത്രിയിൽ കവിതയെഴുത്ത്; ചൈനയുടെ പരമോന്നത സാഹിത്യ പുരസ്‌കാരം സ്വന്തമാക്കി 57കാരൻ

wang-jibing
വാങ് ജിബിംഗ്

ബീജിംഗ്: ജോലിക്കിടയിലെ ജീവിതാനുഭവങ്ങൾ കവിതകളിലൂടെ ആവിഷ്‌കരിച്ച ഡെലിവറി ജീവനക്കാരന് സാഹിത്യപുരസ്‌കാരം. വാങ് ജിബിംഗ് എന്ന 57കാരനാണ് ചൈനയിലെ പരമോന്നത സാഹിത്യബഹുമതികളിലൊന്നായ ലു ഷുൻ സാഹിത്യ പുരസ്‌കാരം ലഭിച്ചത്. ജിയാങ്‌സു പ്രവിശ്യ സ്വദേശിയായ വാങ് ജിബിംഗിന്റെ 'ലോ ഫ്ലൈറ്റ്' എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം ലഭിച്ചത്. ആധുനിക ചൈനീസ് സാഹിത്യത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ലു ഷുന്റെ പേരിലുള്ള പുരസ്‌കാരം രാജ്യത്തെ ഏറ്റവും അഭിമാനകരമായ സാഹിത്യ അംഗീകാരങ്ങളിലൊന്നാണ്.

പകൽ സമയങ്ങളിൽ ഭക്ഷണവിതരണം നടത്തിയും രാത്രികാലങ്ങളിൽ കവിതയെഴുതിയും ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന വാങ് 2019 മുതൽ ജിയാങ്‌സു പ്രവിശ്യയിലെ കുൻഷാനിൽ ഡെലിവറി ജീവനക്കാരനായി ജോലിചെയ്യുകയാണ്. ഏകദേശം 6000 ത്തിലധികം കവിതകളാണ് അദ്ദേഹം രചിച്ചിരിക്കുന്നത്. ഡെലിവറി തൊഴിലാളികളുടെ ദൈനംദിന ജീവിതം, തൊഴിൽസമ്മർദം, പ്രതിസന്ധികൾ, അതിജീവനം എന്നിവയാണ് അദ്ദേഹത്തിന്റെ രചനകളിലെ പ്രധാന പ്രമേയങ്ങൾ.

ഏകദേശം 200 ഡെലിവറി ജീവനക്കാരുമായി നടത്തിയ അഭിമുഖങ്ങളുടെയും സംഭാഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് 'ലോ ഫ്ലൈറ്റ്' എന്ന കവിതാസമാഹാരം അദ്ദേഹം തയ്യാറാക്കിയത്. ചൈനയിലെ അതിവേഗം വികസിച്ചുവരുന്ന സമ്പദ്‌വ്യവസ്ഥയിലെ തൊഴിലാളികളുടെ ജീവിതയാഥാർത്ഥ്യങ്ങളാണ് ഈ കവിതാ സമാഹാരത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

English Summary

A 57-year-old Chinese food delivery worker, Wang Jibing, has won the prestigious Lu Xun Literary Prize for his poetry collection Low Flight. A delivery rider in Kunshan since 2019, Wang has written over 6,000 poems inspired by the struggles and resilience of gig workers. His award-winning collection, based on conversations with nearly 200 delivery workers, reflects the realities of China's rapidly growing gig economy.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LITERACY PRIZE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360