SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.09 PM IST

യുക്രെയിനിൽ ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം,​ മലയാളിയടക്കം പത്ത് പേർ കൊല്ലപ്പെട്ടു

READ ENGLISH VERSION
ukrane-ship-
യുക്രയിൻ കപ്പലിന് നേരെയുണ്ടായ ആക്രമണം Image Credit : X.com

ന്യൂഡൽഹി: യുക്രെയിനിൽ ചരക്ക് കപ്പലിന് നേരെ റഷ്യ നടത്തിയ ആക്രമണത്തിൽ പത്ത് നാവികർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരാൾ മലയാളിയാണെന്നാണ് വിവരം. കാസ‌ർകോട് വെള്ളരിക്കുണ്ട് എ.കെ.ജി നഗ‌ർ സ്വദേശി അഖിൽ ജോയൻ (2)​ ആണ് കൊല്ലപ്പെട്ടത്.

യുക്രെയിനിലെ ഒഡേസ തീരത്ത് ഗോൾഡൻ ലിയോ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഇന്ത്യയിലും സിറിയയിലും നിന്നുള്ള ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. ഭക്ഷ്യധാന്യങ്ങളുമായി പോയ കപ്പലായിരുന്നു ആക്രമിക്കപ്പെട്ടത്. എട്ടുപേരെ രക്ഷപ്പെടുത്തിയതായി യുക്രെയിൻ നാവികസേന അറിയിച്ചു. ആകെ 18 പേർ കപ്പലിലുണ്ടായിരുന്നു. ജൂലായ് 20ന് ശേഷം കരിങ്കടലിൽ 7 കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. സമീപദിവസങ്ങളിൽ റഷ്യൻ നഗരങ്ങൾക്ക് നേരെ യുക്രെയിൻ നടത്തിയ ആക്രമണത്തിന് മറുപടിയാണ് കപ്പലിന് നേരെയുള്ള ആക്രമണമെന്നാണ് നിഗമനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RUSSIAN ATTACK, UKRAIN SHIP ATTACKED, RUSSIA, UKRANE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360