SignIn
Kerala Kaumudi Online
Sunday, 26 July 2026 10.59 PM IST

വടക്കുപടിഞ്ഞാറൻ  ചൈനയിൽ മിന്നൽ പ്രളയം; പത്ത് മരണം, നിരവധി പേർക്ക് പരിക്ക്

READ ENGLISH VERSION
flash-flood

മിന്നൽ പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നവർ

ബെയ്‌ജിംഗ് : വടക്കുപടിഞ്ഞാറൻ ചൈനയിലെ വിനോദസഞ്ചാരകേന്ദ്രത്തിൽ കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ പത്ത് മരണം. 23പേർക്ക് പരിക്ക്. ഗാൻസു പ്രവിശ്യയിലെ ഡിങ്സി നൈറ്റിന് കീഴിലുള്ള വെയ്യുവാനിലെ വിനോദസഞ്ചാരകേന്ദ്രത്തിലാണ് മലവെള്ളപ്പാച്ചിലുണ്ടായത്. പ്രദേശത്ത് വിനോദ സഞ്ചാരത്തിന് എത്തിയ നിരവധിപേർ അപകടത്തിൽപ്പെട്ടു. 174പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ.

ഗാൻസു പ്രവിശ്യയിലെ ഷുവാം‌ഗ്ഷിമെൻ വിനോദസഞ്ചാരകേന്ദ്രം പ്രകൃതിദത്ത ശിലകൾക്കും മലനിരകളിൽ നിന്നും വരുന്ന അരുവികൾക്കും പേരുകേട്ട സ്ഥലമാണ്.വേനൽക്കാലത്ത് വിനോദ സഞ്ചാരത്തിന് എത്തുന്നവരുടെ പ്രധാനകേന്ദ്രം കൂടിയാണ് ഷുവാം‌ഗ്ഷിമെൻ. പ്രദേശത്ത് പെയ്ത പെട്ടെന്നുള്ള കനത്ത മഴയാണ് മലവെള്ളപ്പാച്ചിലിന് കാരണമായത്. ഗാൻസുവിന്റെ മറ്റ് ഭാഗങ്ങളിലും ചൈനീസ് സർക്കാർ കനത്ത മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇന്ന് രാവിലെ 'നൗൽ' ചുഴലിക്കാറ്റ് കരതൊട്ടതിനെ തുടർന്ന് തെക്കൻ ചൈനയുടെ പല ഭാഗങ്ങളും കനത്ത ജാഗ്രതയിലാണ്. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ ഉൾപ്പെടാത്ത ഗാൻസുവിന്റെ ചില ഭാഗങ്ങളിലും ഇന്ന് രാവിലെ മുതൽ കനത്ത മഴയാണ് പെയ്യുന്നത്.

English Summary

A flash flood caused by heavy rain struck a tourist site in northwest China, resulting in 10 deaths and 23 injuries.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FLASH FLOOD CHINA, LATESTNEWS, WORLDNEWS, WEATHER WARNING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360