SignIn
Kerala Kaumudi Online
Monday, 21 September 2026 9.05 AM IST

എ.ഐ ഫോഴ്സ് രൂപീകരിക്കാൻ യു.എസ്

f

വാഷിംഗ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനും നിരീക്ഷിക്കാനും 'എ.ഐ ഫോഴ്സി'ന് രൂപംനൽകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫോഴ്സിനെ നയിക്കാൻ 'എ.ഐ സാറിനെ ' (AI Czar)​ നിയമിക്കുമെന്നും ട്രംപ് അറിയിച്ചു. ട്രംപിന്റെ ഒന്നാം പ്രസിഡൻഷ്യൽ ടേമിൽ യു.എസ് സ്പേസ് ഫോഴ്സ് രൂപീകരിച്ച മാതൃകയിലാണ് എ.ഐ ഫോഴ്സിനെയും സജ്ജമാക്കുക. ടെക് മേഖലയിൽ ചൈനയുമായിട്ടുള്ള മത്സരത്തിൽ യു.എസിനെ ശക്തമാക്കുക, എ.ഐയ്ക്ക് നിയന്ത്രണമേർപ്പെടുത്തണമെന്ന വാദങ്ങളെ മറികടക്കുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. എ.ഐ ദുരുപയോഗം ചെയ്യുന്നവരെ ഫോഴ്സ് കണ്ടെത്തി ശിക്ഷ നൽകും. അതിനിടെ, എ.ഐയ്ക്കെതിരെ ഉയരുന്ന സുരക്ഷാ ആശങ്കകൾ രാഷ്ട്രീയ എതിരാളികൾ പ്രചരിപ്പിക്കുന്ന തട്ടിപ്പാണെന്ന് ട്രംപ് ആവർത്തിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360