
വിദേശ വിദ്യാർത്ഥികൾക്ക് നിയന്ത്രണം
റോം: ബുർഖ, നിഖാബ് തുടങ്ങി മുഖം പൂർണമായും മൂടുന്ന തരത്തിലെ വസ്ത്രങ്ങൾ ഇറ്റലിയിലെ സ്കൂളുകളിൽ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ജോർജിയ മെലോനി. ഇവ നിയമപരമായി നിരോധിക്കാനുള്ള ബില്ല് സർക്കാർ ഉടൻ അവതരിപ്പിക്കും. സാധാരണ ഹിജാബിന് നിയന്ത്രണമുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. സ്‌കൂളിലെത്തുന്ന വിദ്യാർത്ഥികൾ ഒരു തരത്തിലും മുഖം മറയ്ക്കാൻ പാടില്ലെന്ന് മെലോനി ചൂണ്ടിക്കാട്ടി. ഓരോ ക്ലാസിലും അനുവദിക്കാവുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിന് പരിധിയും നിശ്ചയിക്കും. ക്ലാസ് മുറികളിൽ ഇറ്റാലിയൻ കുട്ടികൾ ന്യൂനപക്ഷമായി മാറാതിരിക്കാനാണ് ഇതെന്നും മെലോനി പറഞ്ഞു. അക്കാഡമിക് തലത്തിലോ സ്കൂളിലെ സാഹചര്യങ്ങളുമായോ പൊരുത്തപ്പെടാൻ വിദേശ വിദ്യാർത്ഥികൾ കടുത്ത ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ, അവരുടെ മാതാപിതാക്കളും ഇറ്റാലിയൻ ഭാഷ പഠിക്കേണ്ടിവരും. ബില്ലിലെ വ്യവസ്ഥകൾ അന്തിമമാക്കിയ ശേഷം ക്യാബിനറ്റിൽ അവതരിപ്പിക്കും. അംഗീകാരം ലഭിച്ചാൽ പാർലമെന്റിൽ വോട്ടിന് വിധേയമാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |