SignIn
Kerala Kaumudi Online
Friday, 24 July 2026 3.32 AM IST

ചെങ്കടലിൽ എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം: ഹൂതികൾക്കും ഇറാനും മുന്നറിയിപ്പുമായി ട്രംപ്

READ ENGLISH VERSION
trump
യുഎസ് പ്രസിഡന്റ് ഡൊണാൾ‌ഡ് ട്രംപ്

വാഷിംഗ്ടൺ: ചെങ്കടലിൽ എണ്ണക്കപ്പലുകൾക്ക് നേരെ വീണ്ടും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയ ഹൂതി വിമതർക്ക് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഹൂതികൾ ഇനിയും ആക്രമണം തുടരുകയാണെങ്കിൽ ഇതിന്റെ പൂർണ ഉത്തരവാദിത്തം ഇറാനായിരിക്കുമെന്നും ഇരു കൂട്ടർക്കും നേരെ ശക്തമായ സൈനിക നടപടി ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെയാണ്' അദ്ദേഹം ഇക്കാര്യം അറിയിച്ചത്.


'ഒരു വർഷം മുമ്പ് ചരക്കുകപ്പലുകൾക്ക് നേരെ വെടിയുതിർത്ത് അന്താരാഷ്ട്ര വ്യാപാരം തടസപ്പെടുത്തിയതിന് അമേരിക്ക ഹൂതികൾക്ക് നേരെ ശക്തമായ ആക്രമണം നടത്തിയിരുന്നു. അതിനുശേഷവും ഇറാനുമായുള്ള പ്രശ്നങ്ങൾ നടക്കുമ്പോഴും അവർ വളരെ ഉത്തരവാദിത്തത്തോടെയാണ് പെരുമാറിയത്. എന്നാൽ നിർഭാഗ്യവശാൽ കഴിഞ്ഞ രാത്രി സൗദി അറേബ്യയുടെ രണ്ട് കപ്പലുകൾക്ക് നേരെ വീണ്ടും വെടിവച്ച് അവർ പഴയപടി തുടങ്ങിയിരിക്കുകയാണ്.

ഇതൊരു മുന്നറിയിപ്പായി കണ്ടോളൂ. ഹൂതികൾ ഇനിയും ഇത് ആവർത്തിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തം അമേരിക്ക ഇറാന്റെ മേൽ ചുമത്തും. കാരണം ഹൂതികൾ ഇറാന്റെ നിഴൽ ഗ്രൂപ്പാണ്. ഇറാനും ഹൂതികൾക്കും കടുത്ത സൈനിക ശിക്ഷ ഞങ്ങൾ നൽകും. ഇതുവരെ വളരെ ബുദ്ധിപൂർവ്വവും പ്രൊഫഷണലായും പെരുമാറിയിരുന്ന ഹൂതികളുടെ ഈ പ്രവർത്തിയിൽ എനിക്ക് വലിയ നിരാശയുണ്ട്. വിഷയത്തിൽ എല്ലാവരുടെയും ശ്രദ്ധ ക്ഷണിക്കുന്നു'- ട്രംപ് കൂട്ടിച്ചേർത്തു.

English Summary

U.S. President Donald Trump has threatened Yemen's Houthi rebels with "major military punishment" following their missile and drone strikes on two Saudi Arabian tankers in the Red Sea.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: USA, TRUMP NEWS, WARNING, US PRESIDENT, HOUTHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360