
ടെൽ അവീവ്: ഗാസയിൽ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ അൽ ജസീറയുടെ ക്യാമറാമാൻ അഹ്‌മ്മദ് വിഷാ അടക്കം 6 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച മദ്ധ്യ ഗാസയിലെ അൽ-ബുറെയ്ജ് ക്യാമ്പിൽ അഹ്‌മ്മദ് തങ്ങിയ കെട്ടിടത്തിന് നേരെയായിരുന്നു ആക്രമണം. ആക്രമണത്തെ അൽ ജസീറ ശക്തമായി അപലപിച്ചു. അതേ സമയം, അഹ്‌മ്മദ് ഹമാസ് തീവ്രവാദിയായിരുന്നെന്നും സൈന്യത്തിനെതിരെ ആക്രമണത്തിന് ഇയാൾ പദ്ധതിയിട്ടെന്നും ഇസ്രയേൽ ആരോപിച്ചു. കഴിഞ്ഞ ഒക്ടോബറിൽ ഗാസയിൽ വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നെങ്കിലും ഹമാസിനെതിരെ ഇസ്രയേൽ ആക്രമണങ്ങൾ തുടരുന്നു. അന്ന് മുതൽ 1,007 പേർ ഗാസയിൽ കൊല്ലപ്പെട്ടെന്നാണ് കണക്ക്. 2023 ഒക്ടോബർ 7ന് യുദ്ധം തുടങ്ങിയത് മുതൽ 73,000 ത്തിലേറെ പേർക്കാണ് ജീവൻ നഷ്ടമായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |