SignIn
Kerala Kaumudi Online
Monday, 24 August 2026 4.14 AM IST

ചെറികളിലെ ഭീമൻ

d

മിലാൻ : ചെറിപ്പഴങ്ങൾ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ. ഇത്തിരിക്കുഞ്ഞൻ ചെറിയുടെ കൂട്ടത്തിലെ ഭീമൻ ആരാണെന്ന് അറിയാമോ ? ഇറ്റലിയിലെ പിസെറ്റോ ടോറിനേസെ പ്രദേശത്തെ ആൽബർട്ടോ, ജസെപ്പി റോസോ എന്നീ കർഷകർ ആണ് ലോകത്തെ ഏറ്റവും വലുതും ഭാരം കൂടിയതുമായ ചെറിപ്പഴം വിളവെടുത്തത്. സാധാരണ തണുത്ത കാലാവസ്ഥയിൽ വളരുന്ന ചെറികൾക്ക് പേരുകേട്ട രാജ്യമാണ് ഇറ്റലി. കാർമൻ ഇനത്തിൽപ്പെട്ട ചെറിയാണ് സഹോദരങ്ങളായ ആൽബർട്ടോയും ജസെപ്പിയും ചേർന്ന് വളർത്തിയെടുത്തത്. 2021 ജൂൺ 22നാണ് ഭീമൻ ചെറിയുടെ പേരിൽ ഇവർ ഗിന്നസ് ബുക്കിൽ ഇടംനേടിയത്. 33.05 ഗ്രാമായിരുന്നു ഇവരുടെ കൃഷിയിടത്തിലെ പാകമായ ഒരു ചെറിയുടെ ഭാരം. ഒരു നൂറ്റാണ്ടിലേറെയായി പരമ്പരാഗതമായി ചെറി കൃഷി പിന്തുടർന്ന് വരുന്ന കുടുംബമാണ് ഇവരുടേത്. ഹംഗറിയിൽ ഉത്ഭവിച്ച കാർമെൻ ചെറികൾക്ക് പൊതുവെ വലിപ്പം കൂടുതലാണ്. കടുംചുവപ്പ് നിറമുള്ള ഇവയ്ക്ക് രുചിയും കൂടുതലാണ്. ഇറ്റലിയിലെ നിരവധി കർഷകരാണ് കാർമെൻ ചെറികൾ വളർത്തുന്നത്. ഇതിന് മുമ്പും ഭീമൻ ചെറികൾ ഇറ്റലിയിൽ ഉത്പാദിപ്പിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360