
ബീജിംഗ്: ഓട്ടത്തിൽ ജമൈക്കൻ ഇതിഹാസം ഉസൈൻ ബോൾട്ടിന്റെ ലോക റെക്കാഡ് തകർത്ത് ചൈനീസ് റോബോട്ട്. സ്‌മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓണർ വികസിപ്പിച്ച 'ലൈറ്റ്‌നിംഗ് ' എന്ന ഹ്യൂമനോയ്ഡ് റോബോട്ടാണ് 9.32 സെക്കൻഡ് കൊണ്ട് 100 മീറ്റർ ഓടി ചരിത്രംകുറിച്ചത്.
ഇന്നലെ ബീജിംഗിൽ തുടങ്ങിയ ലോക ഹ്യൂമനോയ്ഡ് റോബോട്ട് ഗെയിംസിന്റെ ഭാഗമായ പരിശീലന ഓട്ടത്തിലാണ് ലൈറ്റ്‌നിംഗ് ഞെട്ടിച്ചത്. ഓട്ടത്തിനിടെ ലൈറ്റ്‌നിംഗിന് സെക്കൻഡിൽ 14.5 മീറ്റർ വരെ വേഗത കൈവരിക്കാനായി.
2009ൽ ബെർലിനിൽ നടന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്സിൽ 9.58 സെക്കൻഡിൽ 100 മീറ്റർ ഓടിയാണ് ബോൾട്ട് ലോക റെക്കാഡ് സ്ഥാപിച്ചത്. ഏപ്രിലിൽ ബീജിംഗ് ഹാഫ് മാരത്തണിൽ 21 കിലോമീറ്റർ ദൂരം 50 മിനിറ്റും 26 സെക്കൻഡും കൊണ്ട് ഓടി ലൈറ്റ്‌നിംഗ് ശ്രദ്ധനേടിയിരുന്നു. 169 സെന്റീമീറ്റർ നീളമുണ്ട് ലൈറ്റ്‌നിംഗിന്. കാലിന് മാത്രം 105 സെന്റീമീറ്ററാണ് നീളം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |