SignIn
Kerala Kaumudi Online
Saturday, 27 June 2026 12.25 PM IST

ഹോർമുസ്: കപ്പലുകൾക്ക് ഇറാന്റെ മുന്നറിയിപ്പ്

d

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകൾ തങ്ങൾ അംഗീകരിച്ച പാതയിലൂടെ സഞ്ചരിക്കണമെന്ന് ഇറാന്റെ കർശന മുന്നറിയിപ്പ്. സമാന്തര പാതകൾ ഉപയോഗിക്കുന്ന കപ്പലുകൾക്ക് സുരക്ഷിത യാത്ര ഉറപ്പുനൽകാൻ കഴിയില്ലെന്നും ഇറാൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഒമാൻ തീരത്തിന് സമീപം ചരക്കുക്കപ്പലിനെ ആക്രമിച്ചതിനു പിന്നാലെയാണ് ഇറാന്റെ മുന്നറിയിപ്പ്. തായ്‌വാനീസ് കമ്പനിയുടെ നിയന്ത്രണത്തിലുള്ള 'എവർ ലവ്‌ലി" എന്ന കപ്പലാണ് മിസൈലാക്രമണം നേരിട്ടത്. കപ്പലിന് ഗുരുതര നാശനഷ്ടമില്ല. 21 ജീവനക്കാരും സുരക്ഷിതരാണ്. ആക്രമണ പശ്ചാത്തലത്തിൽ ഹോർമുസിൽ കുടുങ്ങിയ കപ്പലുകളിലെ നാവികരെ ഒഴിപ്പിക്കാനുള്ള അടിയന്തര ദൗത്യം യു.എന്നിന്റെ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ നിറുത്തിവച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360