SignIn
Kerala Kaumudi Online
Friday, 10 July 2026 11.16 AM IST

ബിവറെജസ് ജീവനക്കാരന്റെ മുഖത്തിടിച്ചയാൾ പിടിയിൽ

bevco

പാറശാല: പാറശാല ബിവറെജസ് ജീവനക്കാരനെ താക്കോൽ കൊണ്ട് മുഖത്തിടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിലായി. പാറശാല ഇഞ്ചിവിള സ്വദേശി അരുൺ(35) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 11ന് ഔട്ട് ലെറ്റ് അടയ്ക്കുന്ന സമയമായ രാത്രി 9 നുശേഷം ഔട്ട് ലെറ്റിലെ പ്രീമിയർ കൗണ്ടറിൽ എത്തി മദ്യം ആവശ്യപ്പെട്ടു. നൽകാത്തതിനാൽ ഔട്ട് ലെറ്റിന്റെ ഗ്ലാസ് ഇടിച്ചു തകർക്കുകയും തടയാൻ ശ്രമിച്ച ഓഫീസ് ജീവനക്കാരനായ പ്രദീപിനെ വാഹനത്തിന്റെ താക്കോൽ കൊണ്ട് മുഖത്തിടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് ഓടി രക്ഷപ്പെട്ട പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാതെ ഒളിവിൽ കഴിയുന്നതിനിടെയാണ് പിടിയിലാവുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY