കൽപ്പറ്റ: ഹോംസ്റ്റേയിൽ നടത്തിയ പരിശോധനയിൽ എം.ഡി.എയും കഞ്ചാവും പിടികൂടി. ആയിരംകൊല്ലി കണക്കയിൽ വീട്ടിൽ കെ. സൽമാൻ ഫാരിസ് (31), കണ്ണൂർ പാപ്പിനിശ്ശേരി ഷെക്കീറാസ് വീട്ടിൽ ഇ.കെ. മുഹമ്മദ് ദിൽഷാദ് (33) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും അമ്പലവയൽ പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ സ്‌പെഷ്യൽ സ്‌ക്വാഡും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. എം.ജി. റോഡിനടുത്തുള്ള പിള്ളാസ് ഹോംസ്റ്റേയിൽ നിന്നുമാണ് സംഘത്തെ ലഹരി മരുന്ന് സഹിതം പിടികൂടിയത്.
ഹോംസ്റ്റേയിൽ റൂമെടുത്ത് താമസിച്ചിരുന്ന ഇവരെ പരിശോധിച്ചപ്പോൾ ദിൽഷാദിന്റെ പോക്കറ്റിലുണ്ടായിരുന്ന പേഴ്സിനകത്ത് സിപ്‌ലോക്ക് കവറിൽ സൂക്ഷിച്ച നിലയിൽ 3 ഗ്രാം എം.ഡി.എം.എയും, സൽമാൻ ഫാരിസിന്റെ പോക്കറ്റിൽ നിന്നും 2.40 ഗ്രാം കഞ്ചാവും കണ്ടെടുക്കുകയായിരുന്നു. ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ. ഇ.വി ഫായിസ് അലിയുടെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ വി.ജെ. എൽദോ, അസി. സബ് ഇൻസ്‌പെക്ടർ സനൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രഭാകരൻ, സിവിൽ പൊലീസ് ഓഫീസർ മുഹമ്മദ് അൻസാരി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |