സുൽത്താൻ ബത്തേരി: നിരവധി അബ്കാരി കേസുകളിൽ പ്രതിയായ ഉപ്പുമാവ് ബാലൻ (58) എക്സൈസിന്റെ പിടിയിൽ. കല്ലൂർ 67-ൽ നടത്തിയ പരിശോധനയിൽ 12 . 5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായാണ് ഇയാൾ പിടിയിലായത്. മദ്യ വിൽപ്പന നടത്തി ലഭിച്ച തുകയായ 4200 രൂപയും പിടിച്ചെടുത്തു. നിരവധി മദ്യ കേസുകളിലെ പ്രതിയും കല്ലൂരിലെ വിവിധ പ്രദേശങ്ങളിൽ അനധികൃത മദ്യം വിൽപ്പനക്കാർക്ക് എത്തിച്ചുകൊടുക്കുന്ന ആളുമാണ് ബാലൻ. പ്രതിയെ സുൽത്താൻ ബത്തേരി ജെ.എഫ്.സി.എം. കോടതി റിമാൻഡ് ചെയ്തു.
അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.വി. വിജയകുമാർ, പ്രിവന്റീവ് ഓഫീസർ, എ.എം. ബിനുമോൻ , സിവിൽ എക്‌സൈസ് ഓഫീസർമാരായ, നിക്കോളാസ് ജോസ് ,കെ.യു. മുഹമ്മദ് നിഷാദ് ,മനു കൃഷ്ണൻ, ആദിത്യ മേനോൻ ,ഡ്രൈവർ എൻ.എം.അൻവർ സാദത്ത് എന്നിവരുടെ സംഘമാണ് പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |