
ആലുവ: തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി ട്രെയിനിനു നേരെ കല്ലെറിഞ്ഞ കേസിൽ ഡൽഹി സ്വദേശി ആകാശ് ഷേർവെൽ (30)ആലുവ ആർ.പി.എഫിന്റെ പിടിയിലായി. കഴിഞ്ഞ ഒമ്പതിന് രാവിലെ അങ്കമാലി റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു കല്ലേറ്. ആലുവ ആർ.പി.എഫ് ഇൻസ്‌പെക്ടർ എ.പി. വേണു, സബ് ഇൻസ്‌പെക്ടർ മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കേരളത്തിൽ ജോലി ലഭിക്കാത്തതിന്റെ നിരാശയിലാണ് കല്ലെറിഞ്ഞതെന്ന് പ്രതി പറഞ്ഞു. എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |