
കോഴിക്കോട്: ഹോട്ടൽ അടിച്ചുതകർക്കുകയും ബില്ലിംഗ് ജീവനക്കാരിയായ യുവതിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. കുന്ദമംഗലം സ്വദേശി കോരക്കണ്ടി വീട്ടിൽ ഉണ്ണികൃഷ്ണനാണ് (39) കുന്ദമംഗലം പൊലീസ് പിടിയിലായത്.
വെള്ളി രാവിലെ കുന്ദമംഗലം പാലക്കൽ റസ്റ്റോറന്റിലാണ് സംഭവം. ഇവിടെ ബില്ലിംഗ് സ്റ്റാഫായി ജോലി ചെയ്യുന്ന തൃശൂർ സ്വദേശിനിയായ യുവതി ജോലി ചെയ്യുന്നതിനിടെ പ്രതി റസ്റ്റോറന്റിൽ അതിക്രമിച്ചുകയറുകയായിരുന്നു. തുടർന്ന് ബാഗിൽ സൂക്ഷിച്ചിരുന്ന കല്ലെടുത്ത് റസ്റ്റോറന്റിന്റെ മുൻവശത്തെ ചില്ല് തകർക്കുകയും അകത്തെ സാധനസാമഗ്രികൾ നശിപ്പിക്കുകയും ചെയ്തു. പൊട്ടിയ ചില്ല് യുവതിയുടെ കഴുത്തിന് നേരെ വീശി കൊലപ്പെടുത്താനും ശ്രമിച്ചെന്നാണ് പരാതി.
യുവതിയുടെ പരാതിയിൽ കുന്ദമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും ഇൻസ്പെക്ടർ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുക യുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |