SignIn
Kerala Kaumudi Online
Sunday, 11 October 2026 3.29 AM IST

ഇലക്ട്രിക്കൾ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ

arrest

കൊടുങ്ങല്ലൂർ: നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് അഞ്ചുലക്ഷം രൂപയുടെ ഇലക്ട്രിക്കൽ സാമഗ്രികൾ മോഷ്ടിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. അസം സ്വദേശികളായ റഹ്മത്തുള്ള (19), ഉസുബ് അലി (27), പശ്ചിമബംഗാൾ സ്വദേശിയായ അനാർ ഹൊസൈൻ (37) എന്നിവരാണ് അറസ്റ്റിലായത്. എറിയാട് അത്താണി പടിഞ്ഞാറ് ഭാഗത്ത് വലിയവീട്ടിൽ ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ളതും രഘു എന്നയാൾ നോക്കിനടത്തുന്നതുമായ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്നാണ് ഇലക്ട്രിക്കൽ വയറുകൾ, കോപ്പർ കമ്പികൾ, കേബിളുകൾ, എ.സി വാൽവുകൾ എന്നിവയുൾപ്പെടെയുള്ളവ മോഷണം പോയത്. കഴിഞ്ഞദിവസം പുലർച്ചെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പ്രതികളെ നാട്ടുകാരാണ് പൊലീസിന് കൈമാറിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണവുമായി ഇവർക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. ചോദ്യം ചെയ്തതിൽ പ്രതികൾ കുറ്റം സമ്മതിച്ചു. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ബൈജു, എസ്.ഐമാരായ എബിൻ, അജയ്, സൗദ, ജി.എസ്.ഐ ജോഷി, എസ്.സി.പി.ഒ കിഷോർ ചന്ദ്രൻ, സി.പി.ഒ ജിനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY