
പെരിന്തൽമണ്ണ: ടൗണിലെ ലോഡ്ജിൽ നിന്നും 11.63 ഗ്രാം എം.ഡി.എം.എയുമായി നഴ്സിംഗ് വിദ്യാർത്ഥിനിയടക്കം രണ്ടുപേർ അറസ്റ്റിൽ. മണ്ണാർമല പച്ചീരി സ്വദേശി റാവുത്തർ വീട്ടിൽ ജാസിർ അർഷാദ് എന്ന ജാസി (20), അങ്ങാടിപ്പുറം ജൂബിലി റോഡ് അമ്പലക്കുത്ത് വീട്ടിൽ ഷഹാന മിധ (20) എന്നിവരെയാണ് പെരിന്തൽമണ്ണ എസ്.ഐ അൻവർ സാദിഖ്, ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ് എന്നിവരടങ്ങുന്ന സംഘം എം.ഡി.എം.എയുമായി അറസ്റ്റ് ചെയ്തത്.
ലഹരിവസ്തുക്കളുടെ ഉപയോഗത്തിനും വില്പനക്കും വാഹനം നൽകുകയും സാമ്പത്തികസഹായം നൽകുകയും ചെയ്യുന്നവർക്കെതിരെയും ശക്തമായ നടപടിയുണ്ടാവുമെന്ന് പെരിന്തൽമണ്ണ ഡിവൈ.എസ്.പി ഗോപകുമാർ അറിയിച്ചു. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.
പെരിന്തൽമണ്ണ ഡി.വൈ.എസ്.പി ഗോപകുമാർ, സി.ഐ സുമേഷ് സുധാകരൻ, എസ്.ഐ.അൻവർ സാദിഖ്, പൊലീസ് ഉദ്യോഗസ്ഥരായ വിനോജ്, ആമിർ സുഹൈൽ, പത്മിനി, സുമിത്ര എന്നിവരും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ആണ് പരിശോധന നടത്തിയ സംഘത്തിലുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |