
തൃശൂർ: കുന്നംകുളത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. പോർക്കളങ്ങാട് സ്രാമ്പിക്കൽ വീട്ടിൽ ഡാനിയേലിനെയാണ് (23) കുന്നംകുളം എസ്.ഐ രോഹിതും ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ 'തൂഫാൻ സ്‌ട്രൈക്ക്' പരിശോധനയിലാണ് പ്രതി പിടിയിലായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |