
ചാവക്കാട്: പാലയൂരിൽ പൊതുസ്ഥലത്ത് വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതി അറസ്റ്റിൽ. തിരുവത്ര കണ്ണംകര വീട്ടിൽ നൗഷാദാണ് (40) ചാവക്കാട് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം ഒമ്പതിനായിരുന്നു സംഭവം. പാലയൂർ ഡോബിപ്പടിക്ക് സമീപത്തുവച്ച് ബൈക്കിലെത്തിയ പ്രതി കാൽനടയായി പോകുകയായിരുന്ന വിദ്യാർത്ഥിനിയെ കടന്നുപിടിച്ച് ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിനുശേഷം പ്രതി ഒളിവിൽ പോയി. സമീപത്തെ സി.സി.ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്. ചാവക്കാട് എസ്.എച്ച്.ഒ പ്രീത ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സി.പി.ഒമാരായ റോബർട്ട്, അജിത് ലാൽ, ടി.അരുൺ എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |