SignIn
Kerala Kaumudi Online
Wednesday, 23 September 2026 8.27 AM IST

അനൂപ്  സത്യൻ  ചിത്രം തൊടുപുഴയിൽ, മോഹൻലാൽ-മുകേഷ്  കോംബോ

sss

മോഹൻലാൽ നായകനായി അനൂപ് സത്യൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മുകേഷ്. ചിത്രീകരണം പൂർത്തിയായ അതിമനോഹരത്തിനു ശേഷം മോഹൻലാലും മുകേഷും ഒരുമിക്കുന്ന ചിത്രം കോമഡി ആക്ഷൻ ഗണത്തിൽപ്പെടുന്നതായിരിക്കും എന്നാണ് വിവരം. നവംബർ മധ്യത്തിൽ തൊടുപുഴയിൽ ചിത്രീകരണം ആരംഭിക്കും. അതേസമയം ഈ ചിത്രത്തിന്റെ താൻ അഭിനയിക്കുന്നു എന്ന് സൂചന നൽകി മുകേഷ് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് പ്രശംസനേടി. മോഹൻലാൽ - മുകേഷ് - പ്രിയദർശൻ ഹിറ്റ് കോംബോയിൽ പുറത്തിറക്കിയ 'കാക്കക്കുയിൽ' എന്ന ചിത്രത്തെക്കുറിച്ചുള്ള പോസ്റ്റാണ് മുകേഷ് പങ്കുവച്ചത്.

ചിത്രത്തിൽ മുകേഷിന്റെ അവിസ്മരണീയമായ നർമമുഹൂർത്തങ്ങൾ ഉൾപ്പെട്ട ഫാൻ മെയ്ഡ് റീലിലാണ് പങ്കുവച്ചത്. ഞങ്ങളുടെ അടുത്ത ചിത്രം വരുന്നു എന്ന് മുകേഷ് കുറിക്കുകയും ചെയ്തു. ആറു വർഷത്തിനു ശേഷം ആണ് അനൂപ് സത്യൻ രണ്ടാമത്തെ ചിത്രം ഒരുക്കുന്നത്. ദുൽഖർ സൽമാൻ,​ സുരേഷ് ഗോപി,​ ശോഭന,​ കല്യാണി പ്രയദർശൻ എന്നിവരെ അണിനിരത്തി 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രം 2020ൽ സംവിധാനം ചെയ്താണ് അനൂപ് സത്യന്റെ അരങ്ങേറ്റം.

പുതിയ ചിത്രത്തിന്റ എഡിറ്ററും അനൂപ് തന്നെയാണ്. ഷഹ്നാദ് ജലാൽ ആണ് ഛായാഗ്രഹണം. സംഗീതം ജേക്സ് ബിജോയ്. സിങ്ക് സൗണ്ടിലാണ് ചിത്രം. കലാസംവിധാനം പ്രശാന്ത് മാധവ്,​ കോസ്റ്റ്യൂം സുജിത്,​ പ്രൊഡക്ഷൻ കണ്ട്രോളർ ബിജു തോമസ്.,​ ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ബിനു ജോർജ് അലക്സാണ്ടറും ചേർന്നാണ് നിർമ്മാണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOHANLAL, ANOOP SATYAN FILM, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY