SignIn
Kerala Kaumudi Online
Wednesday, 23 September 2026 8.27 AM IST

വിനുവിന്റെ ചിത്രങ്ങൾ ഒഴിവാക്കാതെ വിദ്യ

sss

താരദമ്പതികളായ വിനു മോഹനും വിദ്യയും 13 വർഷം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിച്ചെങ്കിലും വിദ്യയുടെ ഇൻസ്റ്രാഗ്രാം പേജിൽ ഇപ്പോഴും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ. മാത്രമല്ല ഇൻസ്റ്റാഗ്രാം പേജിലെ അക്കൗണ്ടിന്റെ പേരും വിദ്യ വിനുമോഹൻ എന്നാണ്. എന്നാൽ വിനു തന്റെ ഇൻസ്റ്റഗ്രാം പേജിൽ നിന്ന് വിദ്യയുമായുള്ള ചിത്രങ്ങൾ എല്ലാം നീക്കം ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന ഇരുവരുടെയും ചിത്രങ്ങൾക്കും വീഡിയോകൾക്കും ഏറെ ആരാധകർ ഉണ്ടായിരുന്നു.അതേസമയം പരസ്പര സമ്മതത്തോടെയാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചതെന്നാണ് സൂചന.

സിനിമയിലൂടെ പ്രണയത്തിലായ ഇരുവരും. 2013 ൽ ആണ് ഇരുവീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായത്. നിരവധിസിനിമകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ജോഡികളായി മാറിയ വിനുവിന്റെയും വിദ്യയുടെയുംവേർപിരിയൽ ആരാധകരെയും അമ്പരിപ്പിച്ചു. സ്വകാര്യ ജീവിതത്തിലെ ചില പ്രശ്നങ്ങളാണ് വേർപിരിയാൻ കാരണം എന്നാണ് വിവരം. നിവേദ്യം സിനിമയിലൂടെ നായകനായി അരങ്ങേറ്രം കുറിച്ച വിനു മോഹൻ അനുഗ്രഹീത നടൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ ചെറുമകാണ്. തമിഴ് ചിത്രം 'ദണ്ഡയുതപാണി'യിൽ നായികയായാണ് വിദ്യ സിനിമയിൽ എത്തുന്നത്. മലയാളം,​ തമിഴ്,​ കന്നട സിനിമകളിൽ നായികയായി. തമിഴിലും മലയാളത്തിലും സീരിയലുകളിലും വേഷമിട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VINU MOHAN VIDYA, VINU MOHAN-VIDYA PARTED WAYS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY