SignIn
Kerala Kaumudi Online
Saturday, 06 June 2026 11.33 AM IST

ടോറസ് ലോറി വീടി​ന് മുകളി​ലേക്ക് മറിഞ്ഞു; ഉറങ്ങി​ക്കി​ടന്ന വൃദ്ധയ്ക്ക് ദാരുണാന്ത്യം

READ ENGLISH VERSION
jjj

അടൂർ: വീടി​ന് മുകളി​ലേക്ക് മെറ്റൽ കയറ്റി​വന്ന ടോറസ് ലോറി​ മറി​ഞ്ഞ് ഉറങ്ങി​ക്കി​ടന്ന വൃദ്ധയ്ക്ക് ദാരുണാന്ത്യം. കെ.പി റോഡിൽ പറക്കോട് ഹൈസ്‌കൂൾ ജംഗ്ഷന് സമീപം പീടി​കയി​ൽ പരേതനായ ജലീലിന്റെ ഭാര്യ മറിയം ബീവിയാണ് (65) മരി​ച്ചത്. ഇന്നലെ പുലർച്ചെ മൂന്നോടെയായിരുന്നു അപകടം.

നി​യന്ത്രണംവിട്ട ലോറി റോഡരികിലെ ഇലക്ട്രിക് പോസ്റ്റ് തകർത്താണ് വീടിന് മുകളിലേക്ക് മറിഞ്ഞത്. ഇടത്തും വലത്തുമായി രണ്ടുമുറികൾ ഉള്ള വീടിന്റെ വലതുഭാഗത്തുള്ള മുറിയുടെ വലത്തെ ഭിത്തിയാണ് പൂർണമായും തകർന്നത്. തകർന്ന ഭിത്തിയോട് ചേർന്ന് കട്ടിലിൽ കിടക്കുകയായിരുന്നു മറിയംബീവി. ഭിത്തിയുടെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയ വൃദ്ധയെ നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് പുറത്തെടുത്ത് അടൂർ താലൂക്ക് ആശുപത്രി​യി​ൽ എത്തി​ച്ചെങ്കി​ലും രക്ഷി​ക്കാനായി​ല്ല. സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. ഇയാളുടെ മൊഴിയും രേഖപ്പെടുത്തി.

വീടിന്റെ തിണ്ണയിൽ വർഷങ്ങളായി മുറുക്കാൻക്കട നടത്തി​വരുകയായിരുന്നു ഇവർ മക്കളുടെ വിവാഹശേഷം ഒറ്റയ്ക്കായിരുന്നു താമസം. പോസ്റ്റുമോർട്ടത്തി​ന് ശേഷം ഖബറടക്കം നടത്തി. മക്കൾ: ഷെൽനി, ഷെൽബി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA