SignIn
Kerala Kaumudi Online
Tuesday, 13 October 2026 3.25 AM IST

ഹിന്ദു മതധർമ്മ ഭേദഗതി ബിൽ സബ്ജക്ട് കമ്മിറ്റിക്ക്

niyamasabha

തിരുവനന്തപുരം: മലബാർ ദേവസ്വം ബോർഡിന്റെ കണക്കുകൾ ഫസലി വർഷത്തിന് പകരം സാമ്പത്തിക വർഷത്തെ അടിസ്ഥാനമാക്കി കൈകാര്യം ചെയ്യുന്നതിനുള്ള മദ്രാസ് ഹിന്ദു മത ധർമ്മ എൻഡോവ്‌മെന്റുകൾ (ഭേദഗതി) ബിൽ ദേവസ്വം മന്ത്രി കെ. മുരളീധരൻ നിയമസഭയിൽ അവതരിപ്പിച്ചു. ചർച്ചയ്ക്ക് ശേഷം ബിൽ സബ്ജക്ട് കമ്മിറ്റിയ്ക്ക് വിട്ടു.

1951ലെ മദ്രാസ് ഹിന്ദു മത ധർമ്മ ആക്ട് പ്രകാരം പ്രവർത്തിക്കുന്ന മതസ്ഥാപനങ്ങളുടെയും എൻഡോവ്‌മെന്റുകളുടെയും ഭരണ നിർവഹണവുമായി ബന്ധപ്പെട്ട കണക്കുകളും ഓഡിറ്റും ഇതുവരെ ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ഫസലി വർഷത്തെ ആശ്രയിച്ചാണ് നടത്തി വന്നത്. എന്നാൽ സർക്കാരിന്റെ ബഡ്ജറ്റ് ഗ്രാന്റ് ലഭിക്കുന്ന മലബാർ ദേവസ്വം ബോർഡിന്റെ കണക്കുകൾ സാമ്പത്തിക വർഷത്തിന്റെ അടിസ്ഥാനത്തിലാണ് കൈകാര്യം ചെയ്യുന്നത്. ഈ വൈരുദ്ധ്യം ഒഴിവാക്കുകയാണ് ഭേദഗതിയുടെ ലക്ഷ്യം .
മലബാർ ദേവസ്വം ബോർഡിന് കൂടുതൽ അധികാരം നൽകുന്ന സമഗ്ര ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകൾക്കുള്ള അധികാരങ്ങളൊന്നും മലബാർ ബോർഡിനില്ല. ഇതിന് മാറ്റം വരണമെന്ന് മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NIYAMASABHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA