തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിലവതരിപ്പിച്ച 2026ലെ കേരള കോടതി ഫീസ് ഭേദഗതി ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. കോടതിക്കു പുറത്ത് തീർപ്പാക്കുന്ന കേസുകളിൽ കക്ഷികൾ അടച്ച അധിക ഫീസ് തിരികെ നൽകേണ്ടതില്ലെന്ന വ്യവസ്ഥയടക്കമുള്ളതാണ് ബിൽ. നിയമമേഖലയിലുള്ളവരുടെ ക്ഷേമനിധിയിലേക്ക് ഫീസ് കൈമാറുന്നതിലെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഭേദഗതി. മുഹമ്മദ് മുഹ്സീന്റെ ഭേദഗതി തള്ളിയാണ് ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടത്.
ഒത്തുതീർപ്പാക്കുന്ന കേസുകളിൽ ഫീസ് തിരികെ ലഭിക്കാത്തതുമായി ബന്ധപ്പെട്ട് പരാതികളുണ്ടായിരുന്നു. ഹൈക്കോടതി നിർദ്ദേശപ്രകാരം 1959ലെ കേരള കോടതി ഫീസും വ്യവഹാരസലയും നിയമത്തിലെ 76-ാം വകുപ്പിനുശേഷം 76 എ എന്ന വകുപ്പ് കൂട്ടിച്ചേർക്കുന്നതാണ് ബിൽ. ഭേദഗതി നിലവിൽ വരും മുമ്പ് ഫീസ് തിരികെ നൽകാൻ കോടതി ഉത്തരവിട്ട കേസുകൾക്ക് പുതിയ വ്യവസ്ഥ ബാധകമാകില്ല. ഒത്തുതീർപ്പായ ശേഷം വിധിന്യായം പുറപ്പെടുവിക്കാത്ത കേസുകൾക്കും പുതിയ വ്യവസ്ഥ ബാധകമാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |