SignIn
Kerala Kaumudi Online
Thursday, 23 July 2026 2.33 AM IST

സംസ്ഥാനത്ത് പോളിംഗ് 79.70%

vvv

തിരുവനന്തപുരം: സംസ്ഥാനത്ത് 79.70 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്നലെ വരെ ലഭിച്ച സർവീസ് വോട്ടുകൾ ഉൾപ്പെടെയാണിത്. 53,984 സർവീസ് ബാലറ്റുകളാണ് വിതരണം ചെയ്തത്. കഴിഞ്ഞ ദിവസം വരെ 20,028 വോട്ടുകൾ ലഭിച്ചു. ഇന്ന് രാവിലെ എട്ടുവരെ ലഭിക്കുന്നവ സ്വീകരിക്കും.

പെരുമാറ്റചട്ടം ആറു വരെ

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ഈ മാസം ആറുവരെ ബാധകമായിരിക്കും. ക്രമസമാധാന പ്രശ്നത്തിനു സാദ്ധ്യതയുണ്ടെങ്കിൽ വിജയാഘോഷങ്ങൾ ജില്ലാ ഭരണകൂടങ്ങൾക്ക് വിലക്കാം. ഇതിനു ജില്ലാ കളക്ടർമാർക്ക് അധികാരമുണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA