SignIn
Kerala Kaumudi Online
Sunday, 11 October 2026 2.17 AM IST

ഡി.വൈ.എഫ്.ഐയുടെ 'ഹൃദയതാള"ത്തിന് തുടക്കം

dyfi

കൊച്ചി: ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ഒരു ലക്ഷം വൊളന്റിയർമാർക്ക് സി.പി.ആർ പരിശീലനം നൽകുന്ന 'ഹൃദയതാളം" പദ്ധതിക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ. മോഹനൻ നിർവഹിച്ചു. 31നകം എല്ലാ ജില്ലകളിലും ആരോഗ്യ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ അംഗങ്ങൾക്ക് പരിശീലനം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം അദ്ധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി എം. വിജിൻ, ട്രഷറർ ആർ. രാഹുൽ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മീനു സുകുമാരൻ, അമൽ സോഹൻ, കെ.ടി. അഖിൽ ദാസ്, ദീപക് പച്ച, ജില്ലാ സെക്രട്ടറി നിഖിൽ ബാബു, പ്രസിഡന്റ് ബിബിൻ വർഗീസ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA