
ആലപ്പുഴ: കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തി പണവും സ്വർണവും കവർന്ന കേസിൽ മൂന്നു കൗമാരക്കാരെ തെളിവെടുപ്പിനു വിട്ട ജുവനൈൽ ജസ്റ്റിസ് ബോർഡ് നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ പ്രതിഭാഗം. ബാലാവകാശ നിയമങ്ങൾക്ക് വിരുദ്ധമായ നടപടിയാണിതെന്നും ഇനിയും ഇത്തരം കേസുകളിൽ കസ്റ്റഡി നടപടികൾ ആവർത്തിക്കാൻ ഇതിടയാക്കുമെന്നും ചൂണ്ടിക്കാട്ടിയാണിത്. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ കസ്റ്റഡി ഉത്തരവിനെതിരെ കേസിലെ ഒന്നുമുതൽ മൂന്നുവരെ പ്രതികൾ നേരത്തെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ബോർഡിന്റെ ഉത്തരവ് ശരിവയ്ക്കുകയും കസ്റ്റഡി അനുവദിക്കുകയുമായിരുന്നു. മൂന്നു കൗമാരക്കാരെയും സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കുകയും ചെയ്തു. ആഗസ്റ്റ് 15ന് രാത്രിയാണ് പരവൂർ കൊച്ചാലുംമൂട് സരസ്വതിനിവാസിൽ ശിവൻകുട്ടിചെട്ടിയാർ (67) കരുവാറ്റയിലെ വാടകവീട്ടിൽ കൊല്ലപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |