SignIn
Kerala Kaumudi Online
Friday, 23 October 2026 2.19 AM IST

നാറ്റ്കോയുമായി ചർച്ച  നടന്നിട്ടില്ല: ആരോഗ്യമന്ത്രി

aa

കോഴിക്കോട്: മരുന്ന് കമ്പനിയായ നാറ്റ്കോയുടെ പ്രതിനിധികളുമായി ഔദ്യോഗികമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. സ്പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ) ബാധിച്ച കുഞ്ഞുങ്ങൾക്ക് നൽകിയ പുതിയ മരുന്നുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് മന്ത്രിയുടെ പ്രതികരണം. ആരോഗ്യമന്ത്രിയുമായി പലരും കൂടിക്കാഴ്ച നടത്തും. പലരും ഡോക്യുമെന്റുകൾ തരും. അത് ആരോഗ്യ വിദഗ്ദ്ധരുമായി ചർച്ച ചെയ്തതിനുശേഷമേ തീരുമാനമെടുക്കൂ. എസ്.എം.എ വിഷയത്തിൽ സർക്കാർ നിലപാട് ശരിയായിരുന്നു. പല സംസ്ഥാനങ്ങളിലും ഇതേ മരുന്ന് നൽകിയിട്ടുണ്ട്. എല്ലാ കാര്യങ്ങളും അറിയാൻ താൻ ഡോക്ടറല്ല. ടാസ്‌ക് ഫോഴ്സിൽ കേരളത്തിന്റെ ആരോഗ്യരംഗം മെച്ചപ്പെടുത്തുന്ന ചർച്ചകൾ മാത്രമാണ് നടന്നത്. താൻ മന്ത്രിയായിരിക്കുന്ന കാലത്തോളം ഒരു ഡാറ്റയും ചോരില്ല. തൃശൂർ പൂരവുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ ആര് വിചാരിച്ചാലും രക്ഷിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K MURALIDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA