SignIn
Kerala Kaumudi Online
Friday, 23 October 2026 2.19 AM IST

തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി മിൽമ

milma

തിരുവനന്തപുരം:തട്ടിപ്പിനെതിരെ ജാഗ്രതാ മുന്നറിയിപ്പുമായി മിൽമ. മിൽമയിൽ നിന്ന് 50000 രൂപയുടെ സമ്മാനം എന്ന പേരിൽ വാട്സ് ആപ്പിലും ഇ-മെയിലായും സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പ്. സന്ദേശത്തിൽ നൽയിരിക്കുന്ന ലിങ്കിൽ ക്ളിക്ക് ചെയ്താൽ പണം പോകും. ഇതിനെതിരെ മിൽമ പരാതി നൽകിയിട്ടുണ്ട്. ഉത്സവാഘോഷ വേളകളിൽ സമ്മാന, വാഗ്ദാന പദ്ധതികൾ പുറത്തിറക്കുന്ന രീതി മിൽമയ്ക്കില്ലെന്നും അവർ പറഞ്ഞു.മുൻപും 'മിൽമ വാർഷികാഘോഷ സമ്മാനം', 'മിൽമയുടെ സ്വാതന്ത്ര്യദിന സമ്മാനം' തുടങ്ങിയ പേരുകളിൽ വ്യാജ ലിങ്കുകൾ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MILMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA