
വിശാഖപട്ടണം: ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തായി ഐ.എൻ.എസ് മഹേന്ദ്രഗിരിയും. പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് വിശാഖപട്ടണത്ത് കമ്മിഷൻ ചെയ്തു. തദ്ദേശീയമായി നിർമ്മിച്ച സ്റ്റെൽത്ത് ഫ്രിഗേറ്റ് വിഭാഗത്തിൽപ്പെടുന്ന അത്യാധുനിക യുദ്ധക്കപ്പലാണിത്. അത്യാധുനിക ആയുധങ്ങളും റഡാറുകളുടെ കണ്ണിൽപ്പെടാത്ത സ്റ്റെൽത്ത് സാങ്കേതികവിദ്യയുമാണ് സവിശേഷത. 'ആത്മനിർഭർ ഭാരത്' എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ വലിയൊരു ചുവടുവയ്പ്പാണിതെന്ന് രാജ് നാഥ് സിംഗ് പറഞ്ഞു. തീരക്കടലിലും ആഴക്കടലിലും കപ്പൽ ഇന്ത്യയുടെ സമുദ്ര താത്പര്യങ്ങൾ സംരക്ഷിക്കും. സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിലും ഇന്ത്യൻ സമുദ്രമേഖലയിലെ നാവികസേനയുടെ മേധാവിത്വം നിലനിറുത്തുന്നതിലും ഐ.എൻ.എസ് മഹേന്ദ്രഗിരി നിർണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ വളരുന്ന സമുദ്ര ശേഷിയുടെയും സാങ്കേതിക സ്വാശ്രയത്വത്തിന്റെയും പ്രതീകമാണ് ഐ.എൻ.എസ് മഹേന്ദ്രഗിരിയെന്ന് നാവികസേനാ മേധാവി അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ പറഞ്ഞു.
പ്രൊജക്ട് 17എ
പ്രൊജക്ട് 17എയുടെ ഭാഗമായാണ് നിർമ്മാണം.ഈ പ്രൊജക്ടിന്റെ ഭാഗമായി നിർമ്മിച്ച് കമ്മിഷൻ ചെയ്ത യുദ്ധ കപ്പലുകൾ
2025 ജനുവരി: ഐ.എൻ.എസ് നീലഗിരി
2025 ഓഗസ്റ്റ്: ഐ.എൻ.എസ് ഉദയഗിരിയും ഐ.എൻ.എസ് ഹിമഗിരിയും
2026 ഏപ്രിൽ: ഐ.എൻ.എസ് താരഗിരി
2026 ജൂൺ: ഐ.എൻ.എസ് ദുനഗിരി
മുംബയിലെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ് (എം.ഡി.എൽ) നിർമ്മിച്ചു
മഹേന്ദ്രഗിരിയുടെ
സവിശേഷതകൾ
നാവികസേനയുടെ വാർഷിപ്പ് ഡിസൈൻ ബ്യൂറോയാണ് രൂപകൽപ്പന.6,670 ടൺ ശേഷിയും 28 നോട്ട് വരെ വേഗത കൈവരിക്കാനും കഴിവുമുണ്ട്.
സൂപ്പർസോണിക് ഉപരിതല മിസൈലുകൾ, അന്തർവാഹിനി ശേഷി, എംബാർക്ക്ഡ് മൾട്ടിറോൾ ഹെലികോപ്ടർ, നൂതന സ്റ്റെൽത്ത് സവിശേഷതകൾ, ആധുനിക സെൻസറുകൾ, നെറ്റ്‌വർക്ക് കേന്ദ്രീകൃത പോരാട്ട സംവിധാനം, അത്യാധുനിക ആയുധ സ്യൂട്ടുകൾ
ഫ്ളീറ്റ് എയർ ഡിഫൻസ്, ആന്റിസർഫസ് വാർഫെയർ, ആന്റിസബ് മറൈൻ വാർഫെയർ, മാരിടൈം ഇന്റർഡിക്ഷൻ, സർവൈലൻസ്, മാനുഷിക സഹായം, ദുരന്ത നിവാരണം (എച്ച്.എ.ഡി.ആർ) എന്നിവയുൾപ്പെടെ ചെയ്യാനാകും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |