
തിരുവനന്തപുരം: ഡൽഹിയിൽ പ്രക്ഷോഭത്തിൽ പങ്കെടുക്കുകയും കസ്റ്റഡിയിലാവുകയും ചെയ്ത പ്രതിപക്ഷ നേതാവ് പിണറായി വിജയന് സി.പി.എം സ്വീകരണം നൽകും. ഇന്ന് വൈകിട്ട് 6.45നാണ് പിണറായി എത്തുക. വിമാനത്താവളത്തിൽ സ്വീകരണം നൽകാനാണ് സി.പി.എം തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ തീരുമാനം. ആറോടെ പ്രവർത്തകർ ഡൊമസ്റ്റിക് ടെർമിനലിൽ സംഘടിക്കും. സ്വീകരണത്തിനുശേഷം ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ എ.കെ.ജി സെന്ററിലെത്തും. ബി.ജെ.പി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിനെതിരെ പിണറായി വിജയൻ പ്രക്ഷോഭത്തിൽ പങ്കെടുക്കുകയും എട്ടു മണിക്കൂറുകളോളം പൊലീസ് കസ്റ്റഡയിൽ കഴിയുകയും ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |