SignIn
Kerala Kaumudi Online
Sunday, 11 October 2026 1.51 AM IST

ആസൂത്രണ ബോർഡ് ചീഫ് ,​ അഡ്വൈസ് റദ്ദാക്കൽ തീരുമാനം നാളെ

READ ENGLISH VERSION

a

തിരുവനന്തപുരം:ആസൂത്രണ ബോർഡ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ഡിവിഷൻ ചീഫ് തസ്തികയിൽ പുതുക്കിയ റാങ്ക് ലിസ്റ്റ് നിലവിൽ വന്നതോടെ നേരത്തെ ജോലിയിൽ പ്രവേശിച്ചയാളെ പുറത്താക്കാൻ തിങ്കളാഴ്ചത്തെ പി.എസ്.സി യോഗത്തിൽ തീരുമാനിച്ചേക്കും. നിയമവിദഗ്ദ്ധരുമായി കൂടിയാലോചിച്ചായിരിക്കും നടപടിയിലേക്ക് കടക്കുന്നത്.

പി.എസ്.സി പ്രതിക്കൂട്ടിലായ കേസായതിനാൽ അതിവേഗം അഡ്വൈസ് റദ്ദാക്കാനാണ് ആലോചന. എന്നാൽ,നിയമന ശുപാർശ റദ്ദാക്കുന്നത് നിയമ യുദ്ധത്തിലേക്ക് പോകാനാണ് സാദ്ധ്യത.

കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂൾസ് (കെ.എസ് &എസ്.എസ് .ആർ. പാർട്ട് II) റൂൾ 3(c) അനുസരിച്ച്, പി.എസ്.സിയുടെ ഭാഗത്തുള്ള വീഴ്ച കാരണം തെറ്റായി നൽകിയ നിയമനശുപാർശ റദ്ദാക്കാം. ശുപാർശ റദ്ദാക്കിയാൽ, ബന്ധപ്പെട്ട നിയമന അധികാരി ഉദ്യോഗാർത്ഥിയുടെ സേവനം അവസാനിപ്പിക്കേണ്ടതാണെന്നാണ് നിയമം. എന്നാൽ ശുപാർശ നൽകിയ തീയതി മുതൽ ഒരു വർഷത്തിനകം അതായത് പ്രൊബേഷൻ കാലയളവിനുള്ളിൽ റദ്ദാക്കണം. അഡ്വൈസ് ക്യാൻസൽ ചെയ്യുന്നതിന് മുൻപ് ഉദ്യോഗാർത്ഥിയുടെ ഭാഗം കേട്ടിരിക്കണമെന്നും ചട്ടത്തിലുണ്ട്.

ഈ തസ്തികയിൽ ശുപാർശ നൽകി ഒരു വർഷം പിന്നിട്ടതിനാൽ റൂൾ 3(c) നിയമം പ്രായോഗികമാകില്ല. കേരള പബ്ലിക് സർവീസ് കമ്മീഷൻ റൂൾസ് ഓഫ് പ്രൊസീജറിലെ റൂൾ 22 പ്രകാരം അഡ്വൈസ് റദ്ദാക്കാനുള്ള നിയമം അനുസരിച്ച് നടപടി എടുക്കാൻ മാത്രമേ പി.എസ്.സിക്ക് കഴിയൂ. അതാകട്ടെ , ഉദ്യോഗാർത്ഥി വ്യാജമായ വിവരങ്ങളും അവകാശവാദങ്ങളും നൽകുകയോ, പരീക്ഷകളിലോ അഭിമുഖങ്ങളിലോ സ്വാധീനം ചെലുത്താൻ ശ്രമിക്കുകയോ ചെയ്താൽ മാത്രമേ ഈ ചട്ടം ഉപയോഗിക്കാനാകൂ. ഇവിടെ പരീക്ഷയിൽ ഉദ്യോഗാർത്ഥി സ്വാധീനിച്ചെന്ന് ആരോപിക്കാൻ പി.എസ്.സിക്ക് കഴിയാത്ത അവസ്ഥയാണ്.തന്റെ ഭാഗത്ത് വീഴ്ചയില്ലെന്നും പി.എസ്.സിയുടെ ഭാഗത്തുണ്ടായ തെറ്റാണെന്നും ഉദ്യോഗാർത്ഥിക്ക് വാദിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA