SignIn
Kerala Kaumudi Online
Sunday, 11 October 2026 11.25 PM IST

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; കൊച്ചിയിൽ  നിന്ന്  സൗദി  അറേബ്യയിലേക്ക് പോകുന്ന നിരവധി വിമാനങ്ങൾ റദ്ദാക്കി

flight
പ്രതീകാത്മകചിത്രം

കൊച്ചി: ഗൾഫ് മേഖലയിലെ സംഘർഷ സാഹചര്യത്തിൽ കൊച്ചിയിൽ നിന്ന് സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള 10 വിമാന സർവീസുകൾ റദ്ദാക്കി. ഒക്ടോബർ 11,12,13 തീയതികളിലുള്ള സർവീസുകളാണ് റദ്ദാക്കിയതെന്ന് സിയാൽ അധികൃതർ അറിയിച്ചു. ദോഹ, റാസൽഖൈമ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും ഇതിൽ ഉൾപ്പെടുന്നു.

ഫ്ലൈനാസ്: എക്‌സ്‌വൈ 399/400 കൊച്ചി - റിയാദ് - കൊച്ചി, എയർ ഇന്ത്യ എക്‌സ്‌പ്രസ്: ഐഎക്‌സ് 476 - ദോഹ - കൊച്ചി, എയർ ഇന്ത്യ എക്‌‌സ്‌പ്ര‌സ്:ഐഎക്സ് 475 - കൊച്ചി - ദോഹ, ആകാശ എയർ: ക്യുപി 523 - കൊച്ചി - റിയാദ്, ആകാശ എയർ: ക്യുപി 550 - കൊച്ചി - ജിദ്ദ, ഇൻഡിഗോ: 6ഇ 1517- കൊച്ചി - റാസൽ ഖൈമ (രാത്രി 9.30ന് ) എന്നീ വിമാനങ്ങളാണ് ഓക്ടോബർ 11ന് റദ്ദാക്കിയത്.

ഒക്ടോബർ 13ന് ആകാശ എയർ: ക്യുപി 551 - ജിദ്ദ - കൊച്ചി, ആകാശ എയർ: ക്യുപി 524 റിയാദ് - കൊച്ചി. ആകാശ എയർ: ക്യുപി 523 - കൊച്ചി - റിയാദ് എന്നീ വിമാനങ്ങൾ റദ്ദാക്കി. ഒക്‌ടോബർ 13ന് ആകാശ എയർ ക്യുപി 524 - റിയാദ് - കൊച്ചി വിമാനവും റദ്ദാക്കി. യാത്രക്കാർ വിമാ‌നത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് തങ്ങളുടെ യാത്രയുടെ സ്ഥിതി ഉറപ്പുവരുത്തണമെന്ന് സിയാൽ അധികൃതർ അറിയിച്ചു.

English Summary

Cochin International Airport Limited (CIAL) has announced the cancellation of 10 flight services between Kochi and Gulf destinations, including Saudi Arabia, Doha and Ras Al Khaimah, on October 11, 12 and 13 due to the prevailing situation in the Gulf region.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOCHI AIRPORT, GULF FLIGHT CANCELLATIONS, SAUDI ARABIA FLIGHTS, CIAL FLIGHT UPDATES, KERALA AIRPORT NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA