SignIn
Kerala Kaumudi Online
Thursday, 16 July 2026 1.39 AM IST

തിരുവോണം ബമ്പർ പ്രകാശനം ഇന്ന്

b

തിരുവനന്തപുരം: 30 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പർ ലോട്ടറിയുടെ പ്രകാശനം ഇന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ നിർവഹിക്കും. ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒന്നാം സമ്മാനത്തുകയാണിത്. ഒരു കോടി വീതം ഇരുപതു പേർക്ക് രണ്ടാം സമ്മാനമുണ്ട്. മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേർക്ക്. നാലാം സമ്മാനം 5 ലക്ഷംവീതം 10 പേർക്ക്. അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പേർക്ക്. കൂടാതെ 5000 മുതൽ 500 രൂപവരെയുള്ള ലക്ഷക്കണക്കിന് സമ്മാനങ്ങളുമുണ്ട്.

ടിക്കറ്റ് വില 500 രൂപ. ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ ആരംഭിക്കും. സെപ്തംബർ 26നാണ് നറുക്കെടുപ്പ്. ഒന്നാം സമ്മാനാർഹമാകുന്ന ടിക്കറ്റ് വില്പന നടത്തുന്ന ഏജന്റിന് മൂന്നു കോടി രൂപ കമ്മിഷൻ ഇനത്തിൽ ലഭിക്കും. മുഖ്യമന്ത്രിയുടെ ചേംബറിൽ നടക്കുന്ന പ്രകാശനച്ചടങ്ങിൽ നികുതി വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, ലോട്ടറി വകുപ്പ് ഡയറക്ടർ അഞ്ജു.കെ.എസ്, അഡിഷണൽ ഡയറക്ടർമാരായ ഷാജു. പി.എ, അനിൽകുമാർ.കെ.എസ് തുടങ്ങിയവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOTTERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA