തിരുവനന്തപുരം: നല്ല ഭരണാധികാരികൾ എക്കാലവും ഓർമ്മിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുമെന്നതിന്റെ ഉദാഹരണമാണ് മാവേലിയെന്ന് നടൻ കുഞ്ചാക്കോ ബോബൻ. ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതൊരു ഭരണാധികാരിയ്ക്കും വെല്ലുവിളിയും മാതൃകയുമാകുന്നത് മാവേലിയുടെ ഭരണകാലമാണ്. മാറി വരുന്ന സർക്കാരുകൾക്കും ഭരണാധികാരികൾക്കും മാവേലിയുമായി സ്വന്തം ഭരണത്തെ താരതമ്യം ചെയ്യേണ്ടിവരുന്നത് വലിയൊരു ഉത്തരവാദിത്തമാണ്.
ലഹരിക്കെതിരെ സർക്കാർ നടപ്പിലാക്കുന്ന 'തൂഫാൻ' പദ്ധതി പ്രശംസനീയമാണ്. യുവതലമുറയെ സംരക്ഷിക്കാനാണ് ഇത്തരം പദ്ധതികൾ. നാടിന്റെ വികസനത്തോടൊപ്പം യുവശക്തിയെ നല്ല വഴികളിലേക്ക് നയിക്കാൻ ഇതിന് സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |