SignIn
Kerala Kaumudi Online
Tuesday, 25 August 2026 12.58 AM IST

വൈദ്യുതി നിരക്ക് വർദ്ധനയുടെ ഭാരം കുറയ്ക്കാൻ കരട് ചട്ടം മൾട്ടി ഇയർ താരിഫ് നിർദേശം

electr

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർദ്ധനയുടെ അമിതഭാരം ഉപഭോക്താക്കളിലേക്ക് എത്തുന്നത് ഒഴിവാക്കാൻ കഴിയുന്ന മൾട്ടി ഇയർ താരിഫ് ചട്ടത്തിന്റെ കരട് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പുറത്തിറക്കി. 2021-ലെ താരിഫ് ചട്ടങ്ങളുടെ കാലാവധി 2027 മാർച്ചിൽ അവസാനിക്കുന്ന സാഹചര്യത്തിലാണിത്. പൊതുജനാഭിപ്രായംകൂടി വിലയിരുത്തി അന്തിമ ഉത്തരവ് ഇറക്കും.

നിരക്ക് പരിഷ്‌കാരം 2027 ഏപ്രിൽ മുതൽ പ്രാബല്യത്തിലാവും.

വൈദ്യുതി വാങ്ങൽ ചെലവ് കൂടുമ്പോൾ താരിഫും ഉയരുന്ന സാഹചര്യമാണിപ്പോൾ. വൈദ്യുതി വാങ്ങൽ ചെലവ് കുറയ്ക്കുന്നതിനും സംഭരണം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നിർദ്ദേശങ്ങൾ കരടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി നിരക്ക് പരിഷ്‌കരിക്കുമ്പോൾ ഉപഭോക്താക്കളുടെ ഭാരം പരമാവധി കുറയ്ക്കാനാവുമെന്നാണ് റഗുലേറ്ററി കമ്മിഷന്റെ വിലയിരുത്തൽ.
വൈദ്യുതി ലൈസൻസികളുടെ കാര്യക്ഷമത, ഉത്തരവാദിത്തം, സേവന നിലവാരം എന്നിവ മെച്ചപ്പെടുത്തുക, മൂലധന നിക്ഷേപത്തിൽ സൂക്ഷ്മത ഉറപ്പാക്കുക തുടങ്ങിയവയ്ക്ക് പ്രധാന്യം നൽകുന്നു. ഈ ഘടകങ്ങളെല്ലാം പരിശോധിച്ചായിരിക്കും താരിഫ് പരിഷ്‌കരണം. വൈദ്യുതി മേഖലയിലെ മാറ്റങ്ങൾ, പുതിയ ചട്ടങ്ങൾ, കേന്ദ്ര നയങ്ങൾ എന്നിവയും വിലയിരുത്തിയാണ് കരട് തയ്യാറാക്കിയത്.


പമ്പ്ഡ് സ്‌റ്റോറേജും

ബെസും ഉറപ്പാക്കും

# സോളാറിന് ബാറ്ററി എനർജി സ്‌റ്റോറേജ് (ബെസ്), ജല പദ്ധതികൾക്ക് പമ്പ്ഡ് സ്‌റ്റോറേജ് ഉൾപ്പെടെയുള്ള ഊർജ്ജസംഭരണ സംവിധാനങ്ങളുടെ താരിഫ് നിർണ്ണയിക്കുന്നതിനുള്ള ചട്ടക്കൂടും നിർദ്ദേശിച്ചിട്ടുണ്ട്.

# ഡിമാൻഡ് അധിഷ്ഠിത ഫിക്‌സഡ് ചാർജ്ജുകൾ, ടൈം ഓഫ്‌ ഡേ (ടി.ഒ.ഡി) താരിഫ്, ഊർജ്ജ സംഭരണ സഹായത്തോടെയുള്ള പീക്ക് താരിഫ്, ഗ്രീൻതാരിഫ് എന്നിവയും കരടിൽ ഉൾപ്പെടുത്തി.

# പൊതുജനാഭിപ്രായം തേടുന്നതിനായി കരട് കമ്മിഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അഭിപ്രായങ്ങളറിയിക്കാൻ സെപ്തംബർ 18ന് മുമ്പ് www.erckerala.org ൽ രജിസ്റ്റർചെയ്യണം. തപാൽ, ഇ-മെയിൽവഴിയും സെപ്തംബർ 25 വരെ അഭിപ്രായം അറിയിക്കാം.

ഉ​യ​ർ​ന്ന​ ​വി​ല​യ്ക്ക്
വൈ​ദ്യു​തി​ ​വാ​ങ്ങും

സെ​പ്റ്റം​ബ​ർ​ 1​ ​മു​ത​ൽ​ 2027​ ​മേ​യ് 15​ ​വ​രെ​ ​വി​വി​ധ​ ​ഹ്ര​സ്വ​കാ​ല​ ​ക​രാ​റു​ക​ൾ​വ​ഴി​ ​ഉ​യ​ർ​ന്ന​ ​വി​ല​യ്ക്ക് ​വൈ​ദ്യു​തി​ ​വാ​ങ്ങു​ന്ന​തി​ന് ​അ​നു​മ​തി​ ​തേ​ടി​ ​കെ.​എ​സ്.​ഇ.​ബി​ ​റ​ഗു​ലേ​റ്റ​റി​ ​ക​മ്മീ​ഷ​നെ​ ​സ​മീ​പി​ച്ചു.​ ​വി​വി​ധ​ ​സ​മ​യ​ങ്ങ​ളി​ലാ​യി​ 200​ ​മു​ത​ൽ​ 500​ ​മെ​ഗാ​വാ​ട്ട്‌​വ​രെ​യാ​ണ് ​വാ​ങ്ങു​ന്ന​ത്.​ ​യൂ​ണി​റ്റി​ന് 9.99​ ​രൂ​പ​ ​വ​രെ​യാ​ണ് ​പ​ല​ ​ക​മ്പ​നി​ക​ളും​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.​ ​എ​ൽ​നി​നോ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​മ​ഴ​ക്കു​റ​വ് ​മു​ന്നി​ൽ​ക്ക​ ​ണ്ട് ​ടാ​റ്റാ​ ​പ​വ​ർ,​ ​എ​ൻ.​ടി.​പി.​സി,​ ​പി.​ടി.​സി,​ ​ആ​ർ.​പി.​ജി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ക​മ്പ​നി​ക​ളി​ൽ​നി​ന്ന് ​വൈ​ദ്യു​തി​ ​വാ​ങ്ങാ​നാ​ണ് ​കെ.​എ​സ്.​ഇ.​ബി​ ​ഡ​യ​റ​ക്ട​ർ​ ​ബോ​ർ​ഡ് ​തീ​രു​മാ​നം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA