
തിരുവനന്തപുരം: എസ്. മഹാദേവൻ തമ്പിയുടെ നോവലായ 'നിലം", 'പാഡി വിസ്‌പെറർ' എന്ന പേരിൽ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി ലണ്ടനിലെ ലജൻഡ് ടൈംസ് പുറത്തിറക്കി. പാറശാല മുതൽ മഞ്ചേശ്വരം വരെയുള്ള വയലേലകളുടെ അറിയാക്കഥകളാണ് 'നില"ത്തിലുള്ളത്. പ്രശസ്ത വിവർത്തകയായ രാധിക പി. മേനോനാണ് പുസ്തകം ഇംഗ്ലീഷിലേക്കു മൊഴി മാറ്റിയത്. ബൃഹദ് നോവൽഗണത്തിൽ ആഗോള വിഭാഗത്തിലാണ് പുസ്‌തകമിറങ്ങിയത്. വയലേലകളിൽ നിറയുന്ന കഥകളും കഥാപാത്രങ്ങളും സൃഷ്ടിക്കുന്ന വിസ്മയ ലോകമാണ് നോവലിലുള്ളത്.
കഴിഞ്ഞവർഷം ടൈംസ് പ്രസിദ്ധീകരിച്ച തമ്പിയുടെ മൃത്യുസൂത്രം, വീപ്പിംഗ് നീഡിൽ എന്നീ കൃതികൾ ഇംഗ്ലീഷ് വായനക്കാർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് 'നില"ത്തിന്റെ പ്രസിദ്ധീകരണം. ഇതിന്റെ ഏഷ്യൻ പതിപ്പ് ന്യൂഡൽഹിയിലെ കൊണാറക് പബ്ലിഷേഴ്സാണ് പുറത്തിറക്കുന്നത്.
കേരളത്തിന്റെ ഒരു കാലഘട്ടത്തിലെ രാഷ്ട്രീയവും അരാഷ്ട്രീയവും അടിമത്തവുമെല്ലാം 'നില"ത്തിലുണ്ട്. ബ്രിട്ടീഷ് അധിനിവേശവും രാജവാഴ്ചയിലെ വിധേയത്വവും പലതലങ്ങളിലാണ് നോവലിലുള്ളത്. നിലം മലയളത്തിൽ പ്രസിദ്ധീകരിച്ചപ്പോൾ പ്രൊഫ. എം.കെ. സാനുവായിരുന്നു അവതാരിക എഴുതിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |