
ശബരിമല : തിരുവോണ സദ്യ ഉൾപ്പടെയുള്ള ചടങ്ങുകൾക്കും ഓണ പൂജകൾക്കുമായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് 5ന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിദ്ധ്യത്തിൽ മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി ശ്രീകോവിൽ തുറന്ന് ദീപം തെളിച്ചു. പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്തെ ഹോമകുണ്ഡത്തിൽ അഗ്നി ജ്വലിപ്പിച്ചു. ഇതിനുശേഷം, കാത്തുനിന്ന ആയിരക്കണക്കിന് ഭക്തർ ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചുവിട്ടി ദർശനം നടത്തി. തിരുവോണ ദിനമായ നാളെ അയ്യപ്പഭക്തർക്കും ജീവനക്കാർക്കും സദ്യ നൽകും. തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ടാണ് ഇക്കുറി സദ്യ നടത്തുന്നത്. ഓണ പൂജകൾ പൂർത്തിയാക്കി 28ന് രാത്രി 10ന് നട അടയ്ക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |